ഖത്തർ ലോകകപ്പ് ആർക്കാണെന്ന് നേരത്തെ എഴുതപ്പെട്ടതാണ്: സ്ലാട്ടൻ ഇബ്രാമോവിച്ച്

അഭിറാം മനോഹർ| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (21:34 IST)
ഖത്തർ ലോകകപ്പ് ആർക്കാണെന്ന് നേരത്തെ തന്നെ എഴുതപ്പെട്ടതാണെന്ന് എസി മിലാൻ്റെ സൂപ്പർ സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. അർജൻ്റീനയ്ക്കൊപ്പം 2022ലെ ഫിഫ ലോകകപ്പ് ലയണൽ മെസ്സി ലോകകപ്പ് നേടുമെന്ന് ഉറപ്പുള്ളതായി ഇബ്രാമോവിച്ച് പറഞ്ഞു. ഈ വർഷത്തെ ലോകകപ്പിൽ ഫൈനൽ വരെയുള്ള യാത്രയിൽ പ്രധാനപങ്കുവഹിച്ചത് മെസ്സി തന്നെയാണെന്നും സ്ലാട്ടൻ പറഞ്ഞു.

ഈ വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. സൗദിക്കെതിരെ ഗ്രൂപ്പ് മത്സരത്തിൽ തോറ്റതിന് ശേഷമാണ് അർജൻ്റീനയുടെ ഉയിർത്തെഴുന്നേൽപ്പ് ലോകം കണ്ടത്. കൊമ്പന് എന്തിനാണ് നെറ്റിപ്പട്ടം എന്ന് ചോദിക്കുന്നുണ്ടെങ്കിലും ഒരു ലോകകപ്പ് അയാൾക്ക് അത്യാവശ്യമാണെന്നും ഈ വർഷം തന്നെ മെസ്സി അത് നേടുമെന്നും സ്ലാട്ടൻ പറയുന്നു. അത് എഴുതപ്പെട്ടതാണ്. സ്ലാട്ടൻ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :