അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 നവംബര്‍ 2022 (15:18 IST)
ലോക ഫുട്ബോളിലെ മികച്ച താരം ആരെന്ന ചോദ്യത്തിന് മെസ്സിയെന്നും റൊണാൾഡോയെന്നുമുള്ള ഉത്തരമായിരിക്കും മിക്ക
ഫുട്ബോൾ ആരാധകർക്കുമുണ്ടാകുക. മെസ്സിയോ റൊണാൾഡോയോ ആരാണ് കേമൻ എന്ന ചർച്ചയാണ് ഫുട്ബോൾ ലോകത്ത് പൊതുവെ ഉണ്ടാകാറുള്ളത്. ഇപ്പോഴിതാ ലോക ഫുട്ബോളിൽ തനിക്കും മെസ്സിക്കും ശേഷം ഏറ്റവും മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പോർച്ചുഗലിൻ്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡൊ.
നെയ്മർ,സുവാരസ്,ലെവൻഡോവ്സ്കി തുടങ്ങി ഒട്ടേറെ വമ്പന്മാരുണ്ടെങ്കിലും ഫ്രാൻസിൻ്റെ മുൻ ഫുട്ബോളറും റയൽ മാഡ്രിഡ് പരിശീലകനുമായ സിനദിൻ സിദാനെയാണ് മൂന്നാമനായി റൊണാൾഡൊ തിരെഞ്ഞെടുത്തത്. ലോകഫുട്ബോളിൽ വിസ്മയിപ്പിക്കുന്നപ്രകടനം നടത്തിയിട്ടൂള്ള സിദാനോട് തനിക്കുള്ള ഇഷ്ടം നേരത്തെയും റോണോ പ്രകടിപ്പിച്ചിട്ടുണ്ട്.
സിനദിൻ
സിദാൻ റയൽ മാഡ്രിഡ് പരിശീലകനായിരുന്ന സമയത്ത് റൊണാൾഡൊയും ടീമുൻ്റെ ഭാഗമായിരുന്നു. ഫ്രാൻസിനായി 98ലെ ലോകകപ്പും ബാലൻഡിയോറും സിദാൻ നേടിയിട്ടുണ്ട്. യുവൻ്റസിനായും റയൽ മാഡ്രിഡിനുമായാണ് താരം ക്ലബ് ഫുട്ബോളിൽ ബൂട്ടുകെട്ടിയത്.