1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina vs Chile Copa America 2024

Argentina vs Chile, Copa America 2024: ചിലെയെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍; വിജയം സമ്മാനിച്ചത് മാര്‍ട്ടിനെസിന്റെ ഗോള്‍

ചിലെയ്‌ക്കെതിരായ മത്സരത്തില്‍ 89-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ വിജയഗോള്‍ പിറന്നത്

Argentina
Argentina

Argentina vs Chile, Copa America 2024: അര്‍ജന്റീന കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ചിലെയെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ കാനഡയേയും അര്‍ജന്റീന തോല്‍പ്പിച്ചിരുന്നു. ശേഷിക്കുന്ന മത്സരത്തില്‍ പെറുവാണ് അര്‍ജന്റീനയ്ക്ക് എതിരാളികള്‍. 
 
ചിലെയ്‌ക്കെതിരായ മത്സരത്തില്‍ 89-ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ വിജയഗോള്‍ പിറന്നത്. ലൗത്താറോ മാര്‍ട്ടിനെസാണ് അര്‍ജന്റീനയ്ക്കായി ലക്ഷ്യംകണ്ടത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിത സമനിലയായിരുന്നു. ഒട്ടേറെ അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. 
 
ജൂണ്‍ 30 ഞായറാഴ്ചയാണ് അര്‍ജന്റീന vs പെറു മത്സരം. ഇതില്‍ കൂടി ജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വാര്‍ട്ടര്‍ കളിക്കുകയായിരിക്കും അര്‍ജന്റീനയുടെ ലക്ഷ്യം. എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ എത്തിയാല്‍ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അഫ്ഗാന്റെ ചരിത്രനേട്ടം, ഇന്ത്യയ്ക്കും ബിസിസിഐയ്ക്കും നന്ദി പറഞ്ഞ് താലിബാന്‍