അനുബന്ധ വാര്‍ത്തകള്‍
- മറ്റ് ടീമുകളെല്ലാം പാകിസ്ഥാനിൽ വരുന്നു, ഇന്ത്യയ്ക്ക് മാത്രം എന്താണിത്ര സുരക്ഷാ ആശങ്കയെന്ന് പാകിസ്ഥാൻ
- 2013ന് ശേഷം ഐസിസി കിരീടമില്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയ്ക്ക് അഭിമാനപ്രശ്നം
- സിലിക്കൺ വാലി ബാങ്കിൻ്റെ തകർച്ചയെ പറ്റി ചോദ്യം, കടക്ക് പുറത്തെന്ന് യുഎസ് പ്രസിഡൻ്റും
- ശീതകാല ലോകകപ്പിന് അനുകൂല നിലപാടുമായി ഫിഫ, എതിർപ്പറിയിച്ച് താരങ്ങൾ
- അർജൻ്റീനൻ സഹതാരങ്ങൾക്കെല്ലാം സ്വർണ ഐ ഫോണുകൾ സമ്മാനിച്ച് മെസ്സി
ലോകകപ്പിൽ ഇനി 49 രാജ്യങ്ങൾ, 12 ഗ്രൂപ്പുകളിലായി മത്സരം: മാറ്റങ്ങൾ അംഗീകരിച്ച് ഫിഫ
ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇനി മുതൽ 48 രാജ്യങ്ങൾ മാറ്റുരയ്ക്കും.2026ൽ നോർത്ത് അമേരിക്കയിൽ നടക്കുന്ന ലോകകപ്പിൽ 12 ഗ്രൂപ്പുകളിൽ നാല് വീതം രാജ്യങ്ങളാകും മത്സരിക്കുക. ലോകകപ്പിൻ്റെ പുതിയ ഫോർമാറ്റ് അംഗീകരിച്ചതായി ഫിഫ ഇന്ന് അറിയിച്ചു. പുതിയ ഫോർമാറ്റ് പ്രകാരം ഫിഫ ലോകകപ്പിൽ ഇനി മുതൽ 104 മത്സരങ്ങളുണ്ടാകും. ഖത്തർ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണത്തിൽ നിന്ന് 64 എണ്ണം അധികമാണിത്.
പന്ത്രണ്ട് ഗ്രൂപ്പുകളിൽ നിന്നായി ആദ്യ 2 സ്ഥാനക്കാരോടൊപ്പം എട്ട് മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് 32ലേക്ക് യോഗ്യതനേടും. ഇതിൽ നിന്നായിരിക്കും പ്രീ ക്വാർട്ടർ റൗണ്ടിന് രാജ്യങ്ങൾ യോഗ്യത നേടുക.