ചരിത്രം അർജൻ്റീനയുടെ കൂടെ, ഈ കണക്കുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (12:57 IST)
ഖത്തർ ലോകകപ്പിൽ ഇന്ന് നടക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ വിജയിക്കാനായാൽ ലോകകപ്പിലേക്കുള്ള തങ്ങളുടെ ദൂരം ഒരു മത്സരം മാത്രമാക്കി കുറയ്ക്കാൻ അർജൻ്റീനയ്ക്കാവും. ഇതിഹാസതാരം മെസ്സിയുടെ അവസാന ലോകകപ്പിൽ കിരീടവുമായി അദ്ദേഹത്തെ യാത്രയയക്കാനാണ് അർജൻ്റീനൻ പട ആഗ്രഹിക്കുന്നത്. സെമിയിൽ കരുത്തരായ ക്രൊയേഷ്യയുമായാണ് അർജൻ്റീനയുടെ മത്സരമെങ്കിലും സെമിയിൽ ഒരിക്കൽ പോലും തോറ്റിട്ടില്ല എന്ന ചരിത്രം ലാറ്റിനമേരിക്കൻ കരുത്തർക്ക് ബലം നൽകുന്നു.

130ലെ ഒന്നാം ലോകകപ്പ് സെമിയിൽ അമേരിക്കയെ 6-1ന് മറികടന്നാണ് അർജൻ്റീന ഫൈനലിലെത്തിയത്. 1978ലും 19986ലും സെമി കടന്ന് കിരീടനേട്ടവുമായാണ് അർജൻ്റീന മടങ്ങിയത്.1990ൽ ഇറ്റലിയെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അർജൻ്റീന സെമി കടന്നത്. പക്ഷേ ജർമനിക്ക് മുന്നിൽ ഫൈനലിൽ കാലിടറി. 2014ലെ സെമി ഫൈനലിൽ നെതർലൻഡ്സ് ആയിരുന്നു എതിരാളികൾ. ഷൂട്ടൗട്ട് വിധി നിർണയിച്ച ആ മത്സരത്തിലും വിജയം അർജൻ്റീനയ്ക്ക് ഒപ്പമായിരുന്നു. അന്നും ഫൈനലിൽ ജർമനി തന്നെയാണ് അർജൻ്റീനയെ പരാജയപ്പെടുത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :