1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina Croatia match will be tough game

ക്രൊയേഷ്യക്കെതിരായ മത്സരം കഠിനമാകും, അവര്‍ മികച്ച ടീമാണ്; അര്‍ജന്റീന പരിശീലകന്‍

ഇന്ന് അര്‍ധരാത്രി 12.30 നാണ് അര്‍ജന്റീന vs ക്രൊയേഷ്യ സെമി ഫൈനല്‍ മത്സരം

Argentina Croatia match will be tough game
ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ മത്സരം കഠിനമാകുമെന്ന് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി. ക്രൊയേഷ്യയുടെ കളി നന്നായി മനസിലാക്കി. അവര്‍ മികച്ച ടീമാണ്. മികവുറ്റ താരങ്ങള്‍ അവര്‍ക്കുണ്ട്. തീര്‍ച്ചയായും ഇതൊരു കഠിനമായ മത്സരമായിരിക്കും - സ്‌കലോണി പറഞ്ഞു. സെമി ഫൈനല്‍ മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആരും മോഡ്രിച്ചിനെ പോലൊരു താരത്തെ പിച്ചില്‍ കാണാന്‍ ആഗ്രഹിക്കും. മോഡ്രിച്ച് കളിക്കുന്നതും ആ കളി കാണാന്‍ സാധിക്കുന്നതും തീര്‍ച്ചയായും നല്ല കാര്യമാണ്,' സ്‌കലോണി കൂട്ടിച്ചേര്‍ത്തു. 
 
ഇന്ന് അര്‍ധരാത്രി 12.30 നാണ് അര്‍ജന്റീന vs ക്രൊയേഷ്യ സെമി ഫൈനല്‍ മത്സരം. ലുസൈല്‍സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക. ഇന്ന് ജയിക്കുന്നവര്‍ ഫൈനലിലെത്തും. 
 
അടുത്ത ലേഖനം
ഖത്തര്‍ ലോകകപ്പിന് ശേഷം മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കും