ടിറ്റെയുടെ പകരക്കാരനാകാൻ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പെപ് ഗാർഡിയോളയുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (20:57 IST)
ഖത്തർ ലോകകപ്പിലെ കരുത്തന്മാരിൽ ഒന്നായിരുന്നെങ്കിലും ക്വാർട്ടറിൽ മടങ്ങാനായിരുന്നു ബ്രസീലിൻ്റെ വിധി. എക്സ്ട്രാ ടൈം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒരു ഗോളിന് മുന്നിൽ നിന്നിട്ടും മത്സരത്തിൽ വിജയിക്കാൻ ബ്രസീലിനായില്ല. ക്വാർട്ടറിലെ തോൽവിയോടെ പരിശീലകൻ ടിറ്റെ ടീമിൽ നിന്നും സ്ഥാനമൊഴിയുകയും ചെയ്തു.

ടിറ്റെ സ്ഥാനമൊഴിഞ്ഞതോടെ പകരക്കാരനെ തേടുന്ന ബ്രസീൽ ലക്ഷ്യമിടുന്നത് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗാർഡിയോളയെയാണെന്നും ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ബന്ധപ്പെട്ടുവെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ പെപ് ഗ്വാർഡിയോളയുടെ മറുപടിക്കായി കാത്തുനിൽക്കുകയാണ് അസോസിയേഷൻ. അതിന് ശേഷമാകും മറ്റ് പരിശീലകരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

ബ്രസീൽ ടീമിനെ നയിക്കാൻ യൂറോപ്പിൽ നിന്നൊരു പരിശീലകനെ എത്തിക്കാൻ പലരും ആവശ്യപ്പെടുന്നുണ്ട്. ഇതിഹാസതാരമായ റൊണാൾഡോയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.ഗ്വാർഡിയോള വാഗ്ദാനം സ്വീകരിച്ചാൽ ബ്രസീൽ പരിശീലകനാകുന്ന ആദ്യത്തെ നോൺ-ബ്രസീലിയൻ മാനേജറാകും ഗ്വാർഡിയോള




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :