അനുബന്ധ വാര്‍ത്തകള്‍
- ഖത്തര്‍ ലോകകപ്പില്‍ നിന്ന് ആദ്യം പുറത്താകുന്ന ടീമായി ഖത്തര്‍ !
- മഹ്സ അമീനിയുടെ പേരെഴുതിയ ജേഴ്സി, ഒപ്പം സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ ബാനർ: പിടിച്ചെടുത്ത് സെക്യൂരിറ്റി
- അത് പെനാൽറ്റിയല്ല, റൊണാൾഡോ ഒപ്പിച്ചെടുത്തതെന്ന് വെയ്ൻ റൂണി
- താരങ്ങളെ ആരാധിക്കുന്ന ശിർക്ക്, ഏകദൈവ വിശ്വാസത്തിന് കളങ്കം, അധിനിവേശക്കാരായ പോർച്ചുഗലിനെ പിന്തുണയ്ക്കരുത്: സമസ്ത
- Qatar World Cup 2022, Argentina vs Mexico Match Time: അര്‍ജന്റീനയുടെ അടുത്ത മത്സരം എപ്പോള്‍? തോറ്റാല്‍ എന്ത് സംഭവിക്കും?
അര്‍ജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം; തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്ത് !
ജീവന്മരണ പോരാട്ടത്തിനായി ലയണല്‍ മെസിയുടെ അര്‍ജന്റീന ഇന്ന് ഇറങ്ങും. ഇന്ത്യന്‍ സമയം നവംബര്‍ 27 ഞായറാഴ്ച പുലര്‍ച്ചെ 12.30 നാണ് (ഇന്ന് അര്‍ധരാത്രി) മത്സരം ആരംഭിക്കുക. മെക്സിക്കോയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ മെക്സിക്കോയ്ക്കെതിരായ മത്സരത്തില്‍ ജയിച്ചേ മതിയാകൂ. മെക്സിക്കോയ്ക്കെതിരെ തോല്‍ക്കുകയോ മത്സരം സമനിലയിലാകുകയോ ചെയ്താല്‍ അത് അര്‍ജന്റീനയ്ക്ക് വന്‍ തിരിച്ചടിയാകും.