അനുബന്ധ വാര്‍ത്തകള്‍
- റൊണാള്‍ഡോയെ വാങ്ങാന്‍ മടിച്ച് യൂറോപ്യന്‍ ക്ലബുകള്‍; കാരണം ഇതാണ്
- ക്ലബ് മാറി റൊണാള്‍ഡോ; ഇനി അല്‍ നസ്റിനൊപ്പം
- അത്തരം അസംബന്ധങ്ങൾക്ക് ചെവി കൊടുക്കാറില്ല, മത്സരശേഷം മെസ്സിയുമായി സംസാരിച്ചിരുന്നു: എംബാപ്പെ
- പത്താം നമ്പറിന് അമരത്വമേകിയ മനുഷ്യൻ, ഇതിഹാസത്തെ അനുസ്മരിച്ച് നെയ്മറും മെസ്സിയും
- 2022 അവസാനിക്കുമ്പോൾ ലോക റാങ്കിങ്ങിലെ ആദ്യ 10 ഫുട്ബോൾ താരങ്ങൾ ആരെല്ലാം
ആരാധകർക്ക് സന്തോഷവാർത്ത, മെസ്സിയും ക്രിസ്റ്റ്യാനോയും ഒരിക്കൽ കൂടി ഏറ്റുമുട്ടുന്നു, മത്സരം ജനുവരി 19ന്
സ്പാനിഷ് ലീഗിൽ ചിരവൈരികളായ റയൽ മാഡ്രിഡിൻ്റെയും ബാഴ്സലോണയുടെയും പ്രധാനതാരങ്ങളായിരുന്നു ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുക്ലബുകളും തമ്മിലുള്ള എൽ ക്ലാസിക്കോ പോരാട്ടങ്ങൾ അതിനാൽ തന്നെ ഇരുതാരങ്ങളും തമ്മിലുള്ള മത്സരങ്ങളായി കൂടിയാണ് ആരാധകർ കണ്ടിരുന്നത്. മെസ്സി ഫ്രഞ്ച് ലീഗിലും ക്രിസ്റ്റ്യാനോ ഇറ്റാലിയൻ,ഇംഗ്ലീഷ് ലീഗിലും പോയപ്പോഴും ചാമ്പ്യൻസ് ട്രോഫിയിൽ ഇരു താരങ്ങൾക്കും ഏറ്റുമുട്ടലിന് അവസരമുണ്ടായിരുന്നു.
എന്നാൽ മെസ്സി ഫ്രഞ്ച് ലീഗിലും ക്രിസ്റ്റ്യാനോ ഏഷ്യൻ ലീഗിലേക്കും മാറിയതൊടെ ഇരു താരങ്ങളും തമ്മിൽ ഏറ്റുമുട്ടാൻ സാധ്യത കുറഞ്ഞിരിക്കുകയാണ്. എന്നാൽ ആരാധകർക്ക് സന്തോഷവാർത്തയായി ജനുവരി 19ന് നടക്കുന്ന സൗഹൃദമത്സരത്തിൽ പിഎസ്ജിയും സൗദി ക്ലബായ അൽ നസറും ഏറ്റുമുട്ടുമെന്നാണ് സൂചന. അൽ നസർ,അൽ ഹിലാൽ ക്ലബുകളിലെ കളിക്കാരെ ഉൾപ്പെടുത്തിയ ടീമായിരിക്കും പിഎസ്ജിക്കെതിരെ ഇറങ്ങുക.
പിഎസ്ജിക്കെതിരെ ഇറങ്ങുമ്പോൾ ക്രിസ്റ്റ്യാനോ സൗദി ടീമിൻ്റെ നായകനായേക്കും. റിയാദിൽ വെച്ചായിരിക്കും മത്സരം നടക്കുക.