ന്യൂജേഴ്സി|
സജിത്ത്|
Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (08:46 IST)
കോപ്പ അമേരിക്കയിൽ കഴിഞ്ഞ വർഷം നേടിയ കിരീടം കോപ്പയുടെ ശതാബ്ദി ടൂർണമെന്റിലും ചിലെ നിലനിർത്തി. ചിലെയിലെ സാന്തിയാഗോയിലെ 4-1ന് ഷൂട്ടൗട്ടിൽ നേടിയ കിരീടം യുഎസിലെ ന്യൂജേഴ്സിയിൽ 4-2നാണ് ചിലെ നിലനിർത്തിയത്.
ബ്രസീലിന് ശേഷം കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമാണ് ചിലെ. ഷൂട്ടൗട്ടിൽ പന്ത് പുറത്തേക്കടിച്ച ലയണൽ മെസ്സിയാണ് ദുരന്തനായകനായത്. മുഴുവൻ സമയത്തും ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനായിരുന്നില്ല.
ഷൂട്ടൗട്ടില്‍ മെസ്സിക്ക് പുറമെ ബിഗ്ലിയയുമാണ് അര്‍ജന്റീനയുടെ കിക്ക് പാഴാക്കിയത്. മഷരാനോയും അഗ്യുറോയും ലക്ഷ്യം കണ്ടു. ചിലിക്കുവേണ്ടി ആദ്യ കിക്കെടുത്ത വിദാലിന്റെ ഷോട്ട് അര്‍ജന്റൈന്‍ ഗോളി റൊമേരൊ തടഞ്ഞെങ്കിലും പിന്നീട് കിക്കെടുത്ത കാസ്റ്റിലോ, അരാന്‍ഗ്യുസ്, ബ്യൂസിഞ്ഞ്യോര്‍, സില്‍വ എന്നിവരുടെ ഷോട്ടുകള്‍ കൃത്യം വലയിലായി.
ഒന്നാം പകുതിയില്‍ തന്നെ രണ്ടു പേര് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ഇരു ടീമുകളും പത്തു പേരെയും വച്ചാണ് 120 മിനിറ്റ് നീണ്ട കളി അവസാനിപ്പിച്ചത്. പന്ത് കൂടുതല്‍ കാലില്‍ വച്ചത് ചിലിയായിരുന്നെങ്കിലും ഗോളവസരം കൂടുതലും അര്‍ജന്റീനയ്ക്കായിരുന്നു. രണ്ട് സുവര്ണാവസരങ്ങള് അവര്‍ പാഴാക്കുകയും ചെയ്തു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെയാണ് ഹിഗ്വായ്നും അഗ്യുറോയും കിക്കുകള്‍ പാഴാക്കിയത്. ഒരിക്കല്‍ അമാനുഷികമായ സേവ് നടത്തിയ ഗോളി ബ്രാവോയും ചിലിയുടെ രക്ഷയ്ക്കെത്തി.