മെസ്സിയുടെ മികവില്‍ അര്‍ജന്റീനയ്ക്ക് വിജയം; മെസിക്ക് റെക്കോര്‍ഡ് നേട്ടം

മെസ്സിയുടെ മികവില്‍ അര്‍ജന്റീനയ്ക്ക് വിജയം; മെസിക്ക് റെക്കോര്‍ഡ് നേട്ടം

ഹൂസ്റ്റൺ| JOYS JOY| Last Modified ബുധന്‍, 22 ജൂണ്‍ 2016 (10:12 IST)
കോപ്പ അമേരിക്കയുടെ ആദ്യ സെമിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മികവില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ വിജയം. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീന യു എസ് എയെ പരാജയപ്പെടുത്തിയത്.

മെസ്സിയുടെ റെക്കോര്‍ഡ് നേട്ടത്തിനും സെമി ഫൈനല്‍ മത്സരം നടന്ന ഹൂസ്റ്റണ്‍ സ്റ്റേഡിയം സാക്ഷിയായി.
32ആം മിനിറ്റിൽ മെസി തൊടുത്ത ഇടതുകാൽ ഫ്രീ കിക്കില്‍ പിറന്ന അര്‍ജന്റീനയുടെ രണ്ടാമത്തെ ഗോളിനൊപ്പം പിറന്നത് മെസിയുടെ റെക്കോർഡ് ഗോൾ കൂടിയായിരുന്നു.

അർജന്‍റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ് സൂപ്പർ താരം ലയണൽ മെസി സ്വന്തമാക്കിയത്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂ ട്ടയുടെ റെക്കോർഡ് ആണ് കോപ്പ അമേരിക്കയിൽ നേടിയ 55മത് ഗോളിലൂടെ മെസി പിന്നിലാക്കിയത്.

വ്യാഴാഴ്ച നടക്കുന്ന കൊളംബിയ -ചിലി മത്സരത്തിലെ വിജയി അർജന്‍റീനയെ ഫൈനലിൽ നേരിടും. ജൂൺ 27നാണ് ഫൈനൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :