എതിരില്ലാത്ത നാലു ഗോളിന് അമേരിക്കയെ തകര്‍ത്തു; അര്‍ജന്റീന ശതാബ്‌ദി കോപ്പ അമേരിക്കയുടെ ഫൈനലില്‍

എതിരില്ലാത്ത നാലു ഗോളിന് അമേരിക്കയെ തകര്‍ത്തു; അര്‍ജന്റീന ശതാബ്‌ദി കോപ്പ അമേരിക്കയുടെ ഫൈനലില്‍

ഹൂസ്റ്റണ്‍| JOYS JOY| Last Updated: ബുധന്‍, 22 ജൂണ്‍ 2016 (08:59 IST)
നൂറാമത് കോപ്പ അമേരിക്കയുടെ സെമി ഫൈനലില്‍ അര്‍ജന്റീനയുടെ മിന്നലാട്ടം. യു എസ് എയ്ക്ക് എതിരായ മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി. മൂന്നാം മിനിറ്റില്‍ എസ്ക്വല്‍ ലവെസിയാണ് ആദ്യഗോള്‍ നേടിയത്. രണ്ടാമത്തെ ഗോള്‍ 32 ആം മിനിറ്റില്‍ ലയണല്‍ മെസ്സിയും മൂന്നാമത്തെ ഗോള്‍ 51 ആം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വയിനും ആണ് നേടിയത്.

കോപ്പ അമേരിക്കയില്‍ നിലവിലെ റണ്ണറപ്പുകളാണ് അര്‍ജന്റീന. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് അജയ്യരായി അര്‍ജന്റീന സെമിയിലെത്തിയത്. എന്നാല്‍, ആദ്യമത്സരത്തില്‍ യു എസ് എയോട് തോറ്റ ശേഷമായിരുന്നു കൊളംബിയ സെമിയിലേക്ക് എത്തിയത്.

കഴിഞ്ഞ കോപ്പയിലും ലോകകപ്പിലും ഫൈനലില്‍ മുട്ടുകുത്തിയ അര്‍ജന്റീന ടീമിന് ഈ കോപ്പയില്‍ ജയിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ പ്രമുഖ ടൂര്‍ണമെന്റുകളൊന്നും ജയിക്കാന്‍ അര്‍ജന്റീനയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :