മിന്നലിന് മുമ്പേ ഇടി മിന്നലായി ചിലി; കോപ്പയില്‍ വീണ്ടും അര്‍ജന്റീന - ചിലി ഫൈനല്‍

ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30നാണ് ഫൈനല്‍

  കോപ്പ അമേരിക്ക , അര്‍ജന്റീന - ചിലി , ലയണല്‍ മെസി , ഹമേഷ് റോഡ്രിഗസ്
ഷിക്കാഗോ| jibin| Last Updated: വ്യാഴം, 23 ജൂണ്‍ 2016 (10:48 IST)
ശതാബ്ദി ടൂര്‍ണമെന്റില്‍ കഴിഞ്ഞ വര്‍ഷത്തേതിന്റെ തനിയാവര്‍ത്തനമായി അര്‍ജന്റീന-ചിലി ഫൈനല്‍. രണ്ടാം സെമിയില്‍ കൊളംബിയയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍കൂടിയായ ചിലി തുടര്‍ച്ചയായ രണ്ടാം തവണയും കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ചിലിക്ക് വേണ്ടി ചാൾസ് അരാഗ്യുസും പെഡ്രൊ ഫ്യുൻസാലിഡും ഗോൾ വേട്ട നടത്തി.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 5.30നാണ് ഫൈനല്‍. ആതിഥേയരായ അമേരിക്കയെ 4-0നു കീഴടക്കിയാണ് ലയണല്‍ മെസിയും സംഘവും കിരീട പോരാട്ടത്തിനു യോഗ്യത നേടിയത്. പരുക്കില്‍നിന്നും മോചിതനായ മെസി ഉജ്വല ഫോമില്‍ തുടരുന്നതാണ് അര്‍ജന്റീനയുടെ കരുത്ത്.

മത്സരം തുടങ്ങി ഏഴാം മിനിട്ടിലാണ് ചിലിയുടെ ആദ്യ ഗോൾ പിറന്നത്. ചാൾസ് അരാഗ്യുസ് മധ്യഭാഗത്ത് നിന്ന് തൊടുത്ത വലതുകാൽ ഷോട്ടാണ് ഗോളായത്. പതിനൊന്നാം മിനിട്ടിൽ പെഡ്രൊ ഫ്യുൻസാലിഡ് രണ്ടാം ഗോൾ നേടി മത്സരത്തിൽ ചിലിയൻ ആധിപത്യം ഉറപ്പിച്ചു. തുടര്‍ന്ന് ഹമേഷ് റോഡ്രിഗസിന്റെയും ഹ്വാന്‍ കൌഡ്രാഡോയുടെയും നേതൃത്വത്തില്‍ കൊളംബിയ ആക്രമിച്ചുകയറിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.

ആദ്യ പകുതിക്ക് ശേഷം കനത്ത മഴയെയും ഇടിമിന്നലിനെയും തുടര്‍ന്ന് കളി രണ്ടു മണിക്കൂര്‍ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് മത്സരം ആരംഭിച്ചുവെങ്കിലും കളിയുടെ നിയന്ത്രണം മുഴുവന്‍ ചിലിയുടെ കൈയിലായിരുന്നു. പല സമയത്തും മത്സരം കൈയാങ്കളിയില്‍ അവസാനിക്കുകയും ചെയ്‌തതോടെ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :