മാമാങ്കം എന്ന മെഗാഹിറ്റ് പിറന്നിട്ട് ഒരു വർഷം, ആഘോഷനിറവിൽ മലയാള സിനിമാലോകം !

കെ ആർ അനൂപ്| Last Modified ശനി, 12 ഡിസം‌ബര്‍ 2020 (13:50 IST)
മമ്മൂട്ടി ചന്ദ്രോത്ത് വലിയ പണിക്കറായി നിറഞ്ഞാടിയ 'മാമാങ്കം'ത്തിന് ഒരു വയസ്സ്. 2019 ഡിസംബർ 12-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോളിതാ ഒന്നാം വാർഷികത്തിന്റെ ആഘോഷത്തിലാണ് ഉണ്ണി മുകുന്ദൻ. ചന്ദ്രോത്ത് പണിക്കറിന്റെ മൂന്ന് ഭാവങ്ങളുള്ള വൺ ഇയർ സെലിബ്രേഷൻ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. റിലീസായി ഒരു വർഷം കഴിഞ്ഞിട്ടും സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും മാമാങ്കം ഉണ്ട്.

എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് മരണത്തിനും ജീവിതത്തിനും ഇടയിലൂടെ സഞ്ചരിക്കുന്ന ചാവേറുകളുടെ കഥയാണ് പറയാനുണ്ടായിരുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രം 55 കോടി ചെലവഴിച്ചാണ് നിർമ്മിച്ചത്. 140 കോടി രൂപ കളക്ഷനും മാമാങ്കം നേടി.

12 വർഷങ്ങളിൽ ഒരിക്കൽ നടക്കുന്ന മാമാങ്കത്തിന് നിളയുടെ മണൽപ്പരപ്പിൽ ജീവൻ നഷ്ടപ്പെട്ട് വീഴുന്ന ചാവേറുകളുടെ ചോരയുടെ കഥകൂടിയാണ് സംവിധായകൻ വരച്ചു കാണിച്ചത്. രാജീവ് പിള്ളയുടെതായിരുന്നു തിരക്കഥ.

മമ്മൂട്ടി കൂടാതെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. കനിഹ,അനുസിത്താര, ഇനിയ, പ്രാചി തെഹ്ലാൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മണിക്കുട്ടൻ, സുദേവ് നായർ, തരുൺ അറോറ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :