വരയുടെ ഉള്ളറിവുകള്‍ നല്കിയ രവീന്ദ്രന്‍

cartoonist Ravindran
WDWD
ലോക കാര്‍ട്ടൂണ്‍ മത്സരത്തില്‍ സമ്മാനം നേടിയ കാര്‍ട്ടൂണ്‍ അടക്കം കഴിഞ്ഞതൊന്നും അല്‍ ഷൈമര്‍ രോഗം ബാധിച്ച അദ്ദേഹത്തിന്‍റെ ഓര്‍മ്മയില്‍ ശേഷിച്ചില്ല.

1960-ല്‍ അമേരിക്കയിലെ 'പീപ്പിള്‍സ്‌ ടു പീപ്പിള്‍സ്‌ കമ്മിറ്റി ഇന്റര്‍നാഷണല്‍' നടത്തിയ അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരത്തില്‍ രവീന്ദ്രന്റെ കാര്‍ട്ടൂണ്‍ ഫോര്‍ പീസ്‌ വെള്ളിമെഡലും നൂറു ഡോളറുമടങ്ങുന്ന പുരസ്കാരം കരസ്ഥമാക്കി.

30 രാജ്യങ്ങളില്‍ നിന്നായെത്തിയ ആയിരത്തോളം കാര്‍ട്ടൂണിസ്റ്റുകളില്‍ നിന്നായിരുന്നു അന്ന് രവീന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടത്.ലോകനേതാക്കളായ ഐസനോവറും, ജോണ്‍ എഫ് കെന്നഡിയും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മാള്‍ട്ടന്‍ കാനിഫും ആയിരുന്നു വിധികര്‍ത്താക്കള്‍.

നാട്ടിലെത്തിയതോടെ ആരംഭിച്ച മൗനവ്രതം മരണംവരെ തുടര്‍ന്നു. പുറം ലോകവും ബോധപൂര്‍വ്വം രവീന്ദ്രനെ മറന്നു.

ഏക മകന്‍ ജ്ഞാനേശ്വറിന്‍റെ സഹായത്തോടെ കേരള കാര്‍ട്ടൂണ്‍ അക്കാദമി 2002 നവംബര്‍ 28ന് എറണാകുളത്ത് രവീന്ദ്രന്‍റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.രവീന്ദ്രന്‍ വരച്ചകാലവും പുതിയ കാലവും തമ്മിലുള്ള അകലം ബാധിക്കാത്ത കാര്‍ട്ടൂണുകള്‍ സഹൃദയ ശ്രദ്ധ നേടി.

യുദ്ധവും രാജ്യാന്തര ഭീകരതയും രാഷ്ട്രീയ കോമാളിത്തങ്ങളും ഉള്‍ക്കാഴ്ചയോടെ നിരന്ന കാര്‍ട്ടൂണുകള്‍ പുതിയ തലമുറയ്ക് അത്ഭുതകരമായി മാറുകയായിരുന്നു.

ഇപ്പോഴത്തെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും ശിവസേനനേതാവ് ബാല്‍ താക്കറെയും അടക്കമുള്ളവര്‍ രവീന്ദ്രന്‍റെ സുഹൃദ്വലയങ്ങളിലുണ്ടായിരുന്നു.

എന്നാല്‍ രോഗിയായി സാമ്പത്തിക പ്രയാസമനുഭവിക്കുമ്പോള്‍ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല.

.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :