കരുണാകരനെ ഏറെയിഷ്‌ടം

അഭിമുഖം:റ്റോംസ്- ശ്രീഹരി

Cartoonist Toms- A self portait
FILEFILE
ആമുഖം ആവശ്യമില്ലാത്ത കാര്‍ട്ടൂണിസ്റ്റാണ് റ്റോംസെന്ന വി.ടി. തോമസ്. കുട്ടനാട്ടുകാരനായ കുഞ്ഞു തൊമ്മന്‍റെയും സിസിലിയുടെയും ഏഴു മക്കളിലൊരാളായി ജനിച്ച വി.ടി. തോമസ് ബോബനും മോളിയിലൂടെയും മലയാളിയെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും തുടങ്ങിയിട്ട് 50 വര്‍ഷമായി. 70 കഴിഞ്ഞ റ്റോംസില്‍ കാര്‍ട്ടൂണ്‍ ആശയങ്ങളുടെ ഉറവ ഇന്നും സജീവമാണ്.

പഞ്ചായത്ത് പ്രസിഡന്‍റ്, അപ്പിഹിപ്പി,മൊട്ട തുടങ്ങിയ ബോബനും മോളിയിലെയും കഥാപാത്രങ്ങളെ മലയാളികള്‍ ഒരു പാട് സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്നത് റ്റോംസിന് കാര്‍ട്ടൂണ്‍ രചനക്ക് ഇന്നും പ്രചോദനമേകുന്നു. യാത്ര,നിരീക്ഷണം,വായന എന്നിവയിലൂടെ കാര്‍ട്ടൂണ്‍ രചനക്ക് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ നേടിയെടുത്ത് കാര്‍ട്ടൂണ്‍ വരച്ച് മലയാളിയെ ചിരിപ്പിച്ച് റ്റോംസ് ആയുസ് വര്‍ദ്ധിപ്പിക്കുന്നു.

അഭിമുഖം:റ്റോംസ്

1 50 വര്‍ഷത്തെ കാര്‍ട്ടൂണ്‍ രചനക്കിടയില്‍ താങ്കള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചിരിക്കുന്ന രാഷ്‌ട്രീയ നേതാവ് കരുണാകരനാണ്. എന്താണ് ഇതിന് കാരണം?

ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്‌ടപ്പെടുന്നത് കരുണാകരനെയാണ്. കേരള രാഷ്‌ട്രീയത്തില്‍ ഇത്രയധികം ചതി ഏറ്റു വാങ്ങിയ മറ്റൊരു രാഷ്‌ട്രീയക്കാരന്‍ ഉണ്ടോയെന്ന് സംശയമാണ്. ഒരു പാട് ഇഷ്‌ടമുള്ള ആളെക്കുറിച്ച് എനിക്ക് ഒരുപാട് വരക്കാന്‍ കഴിയും അതിനാല്‍ ഞാന്‍ കരുണാകരനെ ഒരുപാട് വരയ്ക്കുന്നു


2 വലതു പക്ഷത്തെയും,ഇടതുപക്ഷത്തെയും മതങ്ങള്‍ക്കുള്ളിലെ പുഴുകുത്തുകളെയേയും ഒരു പോലെ താങ്കള്‍ കാര്‍ട്ടൂണുകളിലൂടെ വിമര്‍ശിക്കുന്നു.താങ്കള്‍ക്ക് ഈശ്വരവിശ്വാസമുണ്ടോ?. താങ്കളുടെ രാഷ്‌ട്രീയമെന്താണ്?

ഞാന്‍ ഈശ്വരനില്‍ വിശ്വസിക്കുന്നു. ഒരു മതത്തിലും വിശ്വസിക്കുന്നില്ല. പിന്നെ, എനിക്ക് ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും വിശ്വാസമില്ല. തീര്‍ച്ചയായും ഞാന്‍ ഒരു അരാഷ്‌ട്രീയവാദിയാണ്.

3 പുതു തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകളെക്കുറിച്ച്?

പത്രസ്ഥാപനങ്ങളിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ ഗോപീകൃഷ്‌ണനെ പോലെയുള്ള പ്രതിഭകളുണ്ട്. പിന്നെ പൊതുവെ കണ്ടുവരുന്ന പ്രവണത കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ആത്മാര്‍ത്ഥത കുറഞ്ഞു വരുകയാണ്. ഒരു പാട് വായനയും നിരീക്ഷണവും ആവശ്യമായ മേഖലയാണിത്. ഒരു ആണിന്‍റെയും പെണ്ണിന്‍റെയും ചിത്രം വരച്ച് ഒരു ഫലിത ബിന്ദു എഴുതിവെച്ചാല്‍ കാര്‍ട്ടൂണ്‍ ആകുകയില്ല

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :