‘മാട്രാന്‍’ സൂപ്പര്‍, അടിപൊളി സിനിമ!

ഡെവിന്‍ ജോണ്‍സ്

PRO
ഒറ്റയ്ക്ക് ചുമലിലേറ്റുകയാണ് ‘മാട്രാന്‍’ എന്ന സിനിമ. ഓരോ സിനിമകള്‍ കഴിയുന്തോറും ഈ നടന്‍ അത്ഭുതപ്പെടുത്തുന്നു. തന്‍റെ അഭിനയപാടവത്തെ രാകിമിനുക്കാന്‍ സ്കോപ്പുള്ള കഥകളാണ് സൂര്യ ഓരോ തവണയും സ്വീകരിക്കുന്നത്. ചെറിയൊരു പാളിച്ച കൊണ്ടുപോലും ആത്മാവ് നഷ്ടപ്പെട്ടുപോകുമായിരുന്ന സയാമീസ് ഇരട്ടകളെ ഗംഭീരമാക്കിയ സൂര്യ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.

ഇരട്ടകളുടെ പിതാവ് രാമചന്ദ്രയായി വന്ന സച്ചിന്‍ ഖേദേക്കര്‍ നല്ല പ്രകടനമാണ് നല്‍കിയത്. ഇദ്ദേഹം ദൈവത്തിരുമകളിലും മികച്ച അഭിനയം കാഴ്ചവച്ചത് ഓര്‍ക്കുന്നു. സൂര്യയുടെ അമ്മയായി അഭിനയിച്ച താര നന്നായിരുന്നു.

സുബയാണ് മാട്രാന്‍റെ തിരക്കഥ. രണ്ടാം പകുതിയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പറ്റിയില്ല എന്നതാണ് ഈ തിരക്കഥയുടെ പോരായ്മ. ‘കോ’യില്‍ ഇവര്‍ പ്രകടിപ്പിച്ച സൂക്ഷ്മത മാട്രാനില്‍ കൈവിട്ടുപോയി. സൌന്ദര്‍ രാജന്‍റെ ഛായാഗ്രഹണം എക്സലന്‍റാണ്. ആന്‍റണിയുടെ എഡിറ്റിംഗാണ് ഈ സിനിമയുടെ ജീവന്‍ എന്നുപറയാം. ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങള്‍ ശരാശരിയാണ്.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
കെ വി ആനന്ദ് വീണ്ടും വിസ്മയിപ്പിക്കുന്നു. ഈ കഥയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ ഗവേഷണങ്ങളെ പ്രശംസിക്കാതെ വയ്യ. തെന്നിന്ത്യയിലെ ഏറ്റവും വലിയ സംവിധായകന്‍ ആരാണ് എന്ന മത്സരത്തില്‍ തീര്‍ച്ചയായും ഷങ്കറിനും എസ് എസ് രാജമൌലിക്കും എ ആര്‍ മുരുഗദോസിനും പുരി ജഗന്നാഥിനും ഒരു വെല്ലുവിളി തന്നെയായിരിക്കും കെ വി ആനന്ദ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :