യുഎസ് ഓപ്പണ്‍: മുറേയ്ക്ക് സൂര്യനസ്തമിക്കാത്ത വിജയം
ന്യൂയോര്‍ക്ക്|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
PTI
യുഎസ് ഓപ്പണിന്റെ പുരുഷസിംഗിള്‍സില്‍ നൊവാക് ദ്യോക്കോവിച്ചിനെ അട്ടിമറിച്ച് ആന്‍ഡി മുറെ കിരീടം ചൂടി. മുക്കാല്‍ നൂറ്റാണ്ടിനിടയ്ക്ക് ബ്രിട്ടന്റെയും ആന്‍ഡി മുറെയുടെ ആദ്യ ഗ്രാന്റ്സ്ലാം കിരീടനേട്ടമാണ് ന്യൂയോര്‍ക്കില്‍ പിറന്നത്. എഴുപത്തിയാറ് വര്‍ഷത്തിനുശേഷം ഗ്രാന്റ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് ആന്‍ഡി മുറെ
4 മണിക്കൂര്‍ 54 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനെ മുറെ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 7-6, 7-5, 2-6, 3-6, 6-2.
ആദ്യ രണ്ട് സെറ്റുകള്‍ ആന്‍ഡി മുറെ നേടി. മൂന്നും നാലും സെറ്റുകള്‍ ദ്യോക്കോവിച്ച് സ്വന്തമാക്കിയതോടെ മത്സരം ആവേശകരമായെങ്കിലും അഞ്ചാം സെറ്റ് 6-2ന് നേടിയെടുത്ത് മുറെ കന്നി ഗ്രാന്റ്സ്ലാമില്‍ മുത്തമിട്ടു. ലണ്ടന്‍ ഒളിമ്പിക്‌സിലും ആന്‍ഡി മുറെ സ്വര്‍ണം നേടിയിരുന്നു.