‘മാട്രാന്‍’ സൂപ്പര്‍, അടിപൊളി സിനിമ!

ഡെവിന്‍ ജോണ്‍സ്

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
സയാമീസ് ഇരട്ടകളായി അഭിനയിക്കുന്ന തമിഴ് ചിത്രം മാട്രാന്‍ പുറത്തിറങ്ങി. പ്രതീക്ഷിച്ചതുപോലെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന സാങ്കേതിക മേന്‍‌മയുള്ള ഒരു ചിത്രമാണ് കെ വി ആനന്ദ് നല്‍കിയിരിക്കുന്നത്. രണ്ടാം പകുതി പ്രവചിക്കാവുന്നതാണ് എന്ന പിഴവൊഴിച്ചാല്‍ മാട്രാന്‍ ഇന്ത്യന്‍ സിനിമാലോകത്ത് ഒരു പുതിയ അനുഭവം തന്നെയാണ്.

കെ വി ആനന്ദ് സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ സിനിമയാക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ്. അദ്ദേഹത്തിന്‍റെ ആദ്യചിത്രമായ കനാക്കണ്ടേന്‍ കുടിവെള്ളപ്രശ്നവും അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നവരുടെ തട്ടിപ്പിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. രണ്ടാമത്തെ ചിത്രമായ അയന്‍ കള്ളക്കടത്തിന്‍റെ ലോകമായിരുന്നു തുറന്നിട്ടത്. മൂന്നാമത്തെ ചിത്രമായ ‘കോ’ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപചയങ്ങള്‍ പൊളിച്ചുകാട്ടി. ’മാട്രാന്‍’ അവതരിപ്പിക്കുന്നതും പുതിയൊരു വിഷയമാണ്. ഭാവി തലമുറയെയാകെ ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭദ്രന്‍ സംവിധാനം ചെയ്ത ‘അയ്യര്‍ ദി ഗ്രേറ്റ്’ എന്ന സിനിമയുടെ വിഷയം ഏകദേശം ഇതുതന്നെയായിരുന്നു. എന്നാല്‍ അയ്യര്‍ ദി ഗ്രേറ്റിനോളം ശക്തമായി ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ മാട്രാന് കഴിഞ്ഞിട്ടുണ്ട് എന്ന് പറയുക വയ്യ.

അടുത്ത പേജില്‍ - ഇരട്ടവിസ്മയം!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :