‘തുളസി’ സുഗന്ധം പരത്തുന്നില്ല

PROPRO
ഭാര്യാ സഹോദരനെ കൊന്നയാളെ തുളസിയും വധിക്കുന്നു. റായല്‍സീമ മുതല്‍ ബാംഗ്ലൂര്‍ വരെ നീളുന്ന ഗ്യാംഗുകളുടെ പ്രധാനിയെയായിരുന്നു തുളസി വധിച്ചത്. ഈ സംഘം പക വീട്ടാന്‍ എത്തുന്നതോടെ ചിത്രം ആദ്യ പകുതിയില്‍ നിന്നും വ്യത്യസ്തമായി സംഘട്ടനത്തിലേക്കും വയലന്‍സിലേക്കും മാറുന്നു. ഇതെല്ലാം നടക്കുന്നത് നയന്‍താരയുടെ മുന്നിലാണ്.

എന്നാല്‍ തന്‍റെ കുട്ടിയുടെ ഭാവിയും സുരക്ഷയും മുന്‍ നിര്‍ത്തി നയന്‍താര തുളസിയുമായി വേര്‍പെടുന്നു. തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന തുളസിയോട് തന്നില്‍ നിന്നും അകന്ന് നില്‍ക്കാനും അവള്‍ ആവശ്യപ്പെട്ടു. ഒരമ്മയുടെ മാനസികാവസ്ഥയില്‍ നയന്‍ ചെയ്തത് ശരിയായിരുന്നോ? തുളസിയെ പഴയ ജീവിതത്തിലേക്ക് നയന്‍ താര തള്ളിവിടുകയാണോ? തന്‍റെ മാതാപിതാക്കളെ ഒന്നിപ്പിക്കാന്‍ കുട്ടി നടത്തുന്ന ശ്രമം വിജയിക്കുമോ? അവനതിനാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരമാണ് ചിത്രം ബാക്കി ഭാഗങ്ങളില്‍ പറയുന്നത്.

ഐറ്റം ഡാന്‍സും ആക്രോശിക്കുന്ന ഒരു പറ്റം വില്ലന്‍‌മാരും ചോര മരവിപ്പിക്കുന്ന സംഘട്ടനങ്ങളും ഒഴികെ ചിത്രം ഒരു പുതുമയും നല്‍കുന്നില്ല. മുന്‍ കാലത്ത് മൊഴിമാറ്റം ചെയ്തു വന്ന ഒട്ടേറെ ചിത്രങ്ങളുടെ കഥകള്‍ ഉള്‍ക്കൊള്ളിച്ചതാണ് ചിത്രമെന്ന അഭിപ്രായമാണ് പ്രേക്ഷകരിലുയരുക. ഒന്നാം പകുതി കാര്യമായ ബഹളങ്ങള്‍ ഒന്നുമില്ലാതെ പ്രണയവും വിവാഹവും കോമഡിയുമൊക്കെയായി നീങ്ങുന്ന ചിത്രം രണ്ടാം പകുതിയിലാണ് കൂടുതല്‍ വേഗതയാര്‍ജ്ജിക്കുന്നത്.

ആക്ഷന്‍ സിനിമയെവളരെ പ്രൊഫഷണലായി സമീപിക്കുന്നയാള്‍ എന്ന നിലയില്‍ വെങ്കിടേഷ് ഏറെ അനുയോജ്യനാണ്. രണ്ടാം പകുതിയില്‍ ഗംഭീര ആക്ഷന്‍ കാണിക്കുന്ന ചിത്രത്തില്‍ ആക്ഷന്‍രംഗങ്ങളില്‍ വെങ്കിടേഷ് തിളങ്ങിയിരിക്കുന്നു. കോമഡിയിലും നല്ല ടൈമിംഗ് നിര്‍ത്താന്‍ വെങ്കിടേഷിന് കഴിയുന്നു. ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുന്നത് അതുലിറ്റ് എന്ന കൊച്ചു താരമാണ്.

ഗ്ലാമറിലും അഭിനയത്തിലും ഒരു പോലെ തിളങ്ങുന്ന നയന് ചില്ലറ സെന്‍റിമെന്‍‌സുകള്‍ ഒഴിച്ചാല്‍ കാര്യമായിട്ട് ഒന്നും തന്നെ ചെയ്യാനില്ല. ഒന്നാം പകുതിയില്‍ നന്നായി ഗ്ലാമര്‍ ചെയ്യുകയും രണ്ടാം പകുതിയില്‍ മിതത്വം നല്‍കി അഭിനയിക്കുകയും ചെയ്യുന്ന നയന്‍ വേണ്ടതില്‍ അധികം നല്‍കുന്നുണ്ട്. നായികയുടെ സഹോദരനായി ശിവജിയും ഒരു ഐറ്റം ഡാന്‍സിനായി പ്രത്യക്ഷപ്പെടുന്ന ശ്രീയയും ചെയ്യാനുള്ളത് ഭംഗിയാക്കി.
PROPRO


സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന എട്ട് വില്ലന്‍‌മാരില്‍ ക്രൂരത കാണിക്കുന്നതില്‍ ആശിശ് വിദ്യാര്‍ത്ഥി തന്നെയാണ് മികവുറ്റ അഭിനയം നടത്തുന്നത്. രമ്യാകൃഷ്ണന്‍റെ ഡോക്ടര്‍ വേഷവും രഘു ബാബുവിന്‍റെ കോമഡി രംഗങ്ങളും നന്നാകുന്നുണ്ട്. ശ്രീ പ്രസാദിന്‍റെ പാട്ടുകളും പശ്ചാത്തല സംഗീതവും തികച്ചും ശ്രദ്ധിക്കപ്പെടും. ഛായാഗ്രഹണവും കൊള്ളാം.

WEBDUNIA|
ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :