ഒന്നാം പകുതി സൈലന്‍സ്, രണ്ടാം പകുതി വയലന്‍സ്. നയന്‍താരയുടേതായി മൊഴിമാറ്റം ചെയ്ത് വന്ന ‘തുളസി’ എന്ന തെലുങ്ക്-മലയാളം ചിത്രത്തേക്കുറിച്ച് മൊത്ത വിശകലനം ഇതാണ്. പരസ്യത്തില്‍ പറയുന്നത് പോലെ തന്നെ ‘ഹൈ വോള്‍ട്ടേജ് ആക്ഷന്‍’, നയന്റെ മാദക സൌന്ദര്യം എന്നിവ ഒഴിച്ചാല്‍ തുളസിയെ കുറിച്ചു കാര്യമായി പറയാന്‍ ഒന്നുമില്ല.
ഘോര സംഘട്ടനങ്ങളും നയനാനന്ദം നല്കുന്ന ലോക്കേഷനും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഒരു ടിപ്പിക്കല്‍ തെലുങ്ക് ചിത്രം കാര്യമായി ബോറടിപ്പിക്കുന്നില്ല എന്ന് മാത്രം. പ്രണയം, ആക്ഷന്‍, സെന്റിമെന്‍സ്, കോമഡി എല്ലാ ചേരുവകളും സമ്മേളിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ ശിവാജി നായിക ശ്രിയയുടെ ഒരു ഐറ്റംനമ്പര്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ഉണ്ടായിരുന്ന അക്രമ ജീവിതത്തില്‍ നിന്നും മാറി നില്ക്കുന്ന തുളസി (വെങ്കിടേഷ്) ഗ്രാമത്തിലെ വിദ്യാസമ്പന്നനും വാസ്തുവിദ്യ പ്രൊഫഷനായി സ്വീകരിച്ചവനുമാണ്. സമാധാനകാംഷിയായ ഇയാളെ അക്രമത്തിന്റെ ലോകത്തേക്ക് വിധിയുടെ അദൃശ്യ പാശത്തിനാല് വലിച്ചിഴയ്ക്കപ്പെടുന്നു. ഒടുവില്‍ അക്രമത്തിലൂടെ തന്നെ വിജയവും നേടുന്നു.
അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടയിലാണ് തുളസി സുന്ദരിയായ ഒരു യുവതിയുമായി (നയന്‍ താര) പരിചയത്തില്‍ ആകുന്നത്. തുളസിയുടെ തരികിട നമ്പറുകളില്‍ വീണു പോകുന്ന യുവതി അയാളെ പ്രണയിക്കുകയും വിവാഹത്തില്‍ എത്തിച്ചേരുകയുമാണ്. അവളെ ജീവനുതുല്യം സ്നേഹിക്കുന്ന തുളസി അവള്‍ക്ക് വേണ്ടി എല്ലാം ത്യജിക്കും.
PRO
PRO
ഭാര്യയ്ക്ക് അക്രമം ഇഷ്ടമല്ല എന്ന ഒറ്റക്കാരണത്താലാണ് നീറുന്ന മുറിവുകള്‍ പോലും അയാള്‍ സഹിച്ചത്. ഒരു പുത്രന് കൂടി ഉണ്ടായതോടെ അക്രമങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായി അയാള്‍ അകന്നു നില്ക്കുന്നു. ഭാര്യാ സഹോദരന് മരിക്കുന്നത് വരെ ഭാര്യയുടെയും കുട്ടിയുടെയും സന്തോഷത്തിനായി അയാള്‍ ചോരയുടെ പാത വെടിഞ്ഞു നില്‍ക്കുകയായിരുന്നു. പക്ഷേ വീണ്ടും തുളസി ഘോര അടിപിടിയിലേക്ക് നീങ്ങുന്നു.