ബിസിസിഐ ആഭ്യന്തര ക്രിക്കറ്റിലെ പതിമൂന്ന് ബൌളര്‍മാരുടെ ആക്ഷന്‍ പരിശോധിക്കും. ഇവരുടെ ആക്ഷനില്‍ അപാകതയുണ്ടെന്ന് സംശയം തോന്നിയതുമൂലമാണ് പരിശോധന നടത്തുന്നതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി നിരഞ്ജന് ഷാ പറഞ്ഞു.
‘ആക്ഷന്‍ പരിശോധിക്കുന്ന കാര്യം ബൌളര്‍മാരെ അറിയിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും ഈ വിവരം അറിയിച്ചിട്ടുണ്ട്.
ബാംഗ്ലൂരിലുള്ള നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വച്ചാണ് ബൌളര്‍മാരുടെ ആക്ഷന്‍ പരിശോധിക്കുക. ബൌളര്‍മാരുടെ ആക്ഷനില്‍ അപാകതയുണ്ടെങ്കില്‍ ബൌള്‍ ചെയ്യുവാന്‍ അനുവദിക്കേണ്ടെന്നാണ് ബോര്‍ഡിന്റെ നിലപാട്‘; അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി|
WEBDUNIA|
അതേസമയം ഇവരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല. ഹര്ഭജന് സിംഗിന്റെ ആക്ഷനില്‍ അപാകതയുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് വിദഗ്ധമായ പരിശീലനത്തിന്റെ ഫലമായി അദ്ദേഹത്തിന് അപാകത പരിഹരിക്കുവാന്‍ കഴിഞ്ഞു.