‘ട്വന്‍റി20’ താരാഘോഷം

സി ആര്‍ ആശിഷ്

PROPRO
തലകാണിച്ച്‌ മടങ്ങുകയല്ലാതെ യുവതാരങ്ങള്‍ക്ക്‌ സിനിമയില്‍ കാര്യമായ പങ്കൊന്നും ഇല്ല. സിനിമയുടെ ട്രെയിലറില്‍ കാണിക്കുന്ന അത്രയും ദൃശ്യങ്ങളേ കുഞ്ചാക്കോ ബോബനും പൃഥ്വിരാജിനും ജയസൂര്യക്കും നയന്‍താരക്കും എല്ലാം ഉള്ളു.

പണം വാരികൊരി ചെലവഴിച്ച്‌ ചിത്രീകരിച്ച നയന്‍താരയുടെ അടിപൊളി ഗാനമാണ്‌ സിനിമയുടെ ഹൈലൈറ്റായി അവതരിപ്പിക്കുന്നതെങ്കിലും ഈ രംഗങ്ങള്‍ക്ക്‌ വേണ്ടത്ര ‘എനര്‍ജി‘ നല്‌കാന്‍ കഴിയുന്നില്ല. ഗാനങ്ങള്‍ പൊതുവേ നിരാശപ്പെടുത്തുന്നു.

ഇന്ദ്രജിത്ത്‌, സിദ്ധിഖ്‌, മധു, മനോജ്‌ കെ ജയന്‍, ഷമ്മി തിലകന്‍, വിജയരാഘവന്‍, ജഗതി, സലിംകുമാര്‍, ലാലു അലക്‌സ്‌, ബാബു ആന്‍റണി എന്നിവരാണ്‌ കാര്യമായി എന്തെങ്കിലും ചെയ്യാനുള്ള മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ബാക്കിയുള്ളവര്‍ സ്‌ക്രീന്‍ സാന്നിധ്യം അറിയിച്ചു മടങ്ങുകയാണ്‌.

സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ പ്രാധാന്യമൊന്നും ഇല്ല. ലാല്‍-മമ്മൂട്ടി-സുരേഷ്‌ ഗോപി ആരാധകര്‍ക്ക്‌ ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ ഇഷ്ടതാരത്തിന്‌ പ്രാധാന്യം കുറഞ്ഞു പോയി എന്ന പരാതി പറയാന്‍ അവസരമൊരുക്കരുതെന്ന്‌ മുന്‍കൂട്ടികണ്ടാണ്‌ സിനിമ തയ്യാറാക്കിയിരിക്കുന്നത്‌.

WEBDUNIA|
ജോഷി-സിബി-ഉദയ്‌ ടീമിന്‍റെ റണ്‍വേ, ലയണ്‍ പോലുള്ള ചിത്രങ്ങളെ അപേക്ഷിച്ച്‌‌ ‘ട്വന്‍റി20’ ബഹുദൂരം മുന്നിലാണ്‌. ‘ഹരികൃഷ്‌ണന്‍സ്‌’ ഇഷ്ടപ്പെട്ടവര്‍ക്ക്‌ ‘ട്വന്‍റി20’യും ആഘോഷമാക്കാം. ബോറടിപ്പിക്കുന്നില്ല എന്നതാണ്‌ ഏറ്റവും വലിയ ആശ്വാസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :