‘ട്വന്‍റി20’ താരാഘോഷം

സി ആര്‍ ആശിഷ്

PROPRO
ഇടവേളക്ക്‌ ശേഷം ലാലും മമ്മൂട്ടിയും തമ്മിലുള്ള ‘ക്യാറ്റ്‌ ആന്‍റ് മൗസ്‌’ ഗെയിം ആരംഭിക്കുകയാണ്‌. ഇരുവര്‍ക്കും അവരവരുടേതായ ശൈലിയില്‍ തുല്യ പ്രാധാന്യം നല്‌കാന്‍ ജോഷി ശ്രദ്ധിച്ചിട്ടുണ്ട്‌. പ്രധാന്യം വിട്ടു പോകാതെ സുരേഷ്‌ ഗോപിയും ഒപ്പമുണ്ട്‌.

ഇടവേളക്ക്‌ ശേഷം ഏകദേശം ഇരുപത്‌ മിനിറ്റ്‌ മാത്രമേ ദിലീപിന്‍റെ കാര്‍ത്തി എന്ന കഥാപാത്രം രംഗത്ത്‌ എത്തുന്നുള്ളു. തനത്‌ ദിലീപ്‌ ശൈലിയില്‍ കാര്‍ത്തി പ്രേക്ഷകരെ കൈയ്യിലെടുക്കും. ഇടയ്‌ക്ക്‌ ഭാവനയൊടൊപ്പം വിദേശ ലൊക്കേഷന്‍ ഗാനവും ഉണ്ട്‌.

മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ അനുജനായ ദിലീപിന്‍റെ കാര്‍ത്തിയാണ്‌ കൊല്ലപ്പെടുന്നത്‌. ഈ സംഭവത്തിന്‍റെ സാക്ഷിയാണ്‌ അധ്യാപകനായ ജയറാം കഥാപാത്രം.
PROPRO

മമ്മൂട്ടിയും ലാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രംഗങ്ങള്‍ ഉണ്ടെങ്കിലും ഇരുവരും തുല്യ ശക്തികളാണെന്ന്‌ തെളിയിക്കാനാണ്‌ സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്‌.

എന്നാലും ആക്ഷന്‍ രംഗങ്ങളില്‍ കൂടുതല്‍ സാഹസികത പ്രകടിപ്പിക്കുന്നത്‌ ലാല്‍ ആണ്‌. കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടുക, കാറിന്‌ മുന്നിലിടിച്ച്‌ തലകീഴായി കറങ്ങി നില്‍ക്കുക എന്നിവ എല്ലാം ഇതില്‍പെടും.

സൂപ്പര്‍താരങ്ങള്‍ ഇതിന്‌ മുമ്പ്‌ ഒന്നിച്ച ‘ഹരികൃഷ്‌ണന്‍സില്‍’ ഇരുവരും ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങളായിരുന്നെങ്കില്‍ ‘ട്വന്‍റി20’യില്‍ ഇരുവരും വ്യത്യസ്‌തരാണ്‌, എങ്കിലും തുല്യരാണ്‌.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :