‘ട്വന്‍റി20’ താരാഘോഷം

സി ആര്‍ ആശിഷ്

PROPRO
എന്നാല്‍ അരുണും കൊല്ലപ്പെടുന്നു. ഈ കേസില്‍ അറസ്റ്റിലാകുകയാണ്‌ മലഞ്ചരക്ക്‌ വ്യാപാരി ദേവരാജ പ്രതാപവര്‍മ്മ (മോഹന്‍ലാല്‍). തുടര്‍ന്നുള്ള ‘കള്ളനും പോലീസും വക്കീലും’ കളിയിലൂടെ സിനിമ പുരോഗമിക്കുന്നു. ദേവരാജ പ്രതാപ വര്‍മ്മയും രമേഷ്‌ നമ്പ്യാരും ഏറ്റുമുട്ടുന്നു.

സാഹസികവും ആകാംഷാപൂര്‍വ്വവുമായ രംഗങ്ങളിലൂടെ ഇരുവരും ഒന്നിച്ച്‌ മുന്നേറുന്നു. ഒടുവില്‍ നായകന്മാരെല്ലാം ചേര്‍ന്ന്‌ വില്ലന്മാരെ കൊല്ലുന്നു.

സ്ഥിരം ആക്ഷന്‍ ത്രില്ലറുകളിലൂടെയാണ്‌ സംവിധായകനും തിരക്കഥാകൃത്തും സഞ്ചരിക്കുന്നതെങ്കിലും സൂപ്പര്‍താരങ്ങള്‍ക്ക്‌ അവരവരുടേതായ പ്രാധാന്യം നല്‌കി പ്രേക്ഷകരെ ബോറടിപ്പിക്കാതെ സിനിമാന്ത്യം വരെ കൊണ്ടു പോകുന്നു എന്നതാണ്‌ ‘ട്വന്‍റി20’യുടെ പ്ലസ്‌ പോയിന്‍റ്‌.

സിനിമയില്‍ ആദ്യം രംഗത്ത്‌ എത്തുന്ന സൂപ്പര്‍താരം സുരേഷ്‌ ഗോപിയാണ്‌. രോഷാകുലനും എടുത്തുചാട്ടക്കാരനും ഇംഗ്ലീഷ്‌ പറയുന്നവനുമായ സ്ഥിരം സുരേഷ്‌ ഗോപി പൊലീസാണ്‌ ആന്‍റണി. ആദ്യാവസാനം സിനിമയുടെ കഥാഗതിയെ നിയന്ത്രിക്കുന്നതും ഗോപി തന്നെ.

ചിത്രത്തില്‍ ഏറ്റവും ‘സ്റ്റൈലന്‍ എന്‍ട്രി‘ ലഭിക്കുന്നത്‌ മമ്മൂട്ടിക്കാണ്‌. മിന്നായം പോലെ റേസിങ്ങ്‌ കാറില്‍ കോടതി മുറിയില്‍ മമ്മൂട്ടിയുടെ വക്കീല്‍ പറന്നിറങ്ങുമ്പോള്‍ മമ്മുക്ക ആരാധകര്‍ തീര്‍ച്ചയായും കൈ അടിച്ചിരിക്കും.
PROPRO

നിസ്സഹായനും മമ്മൂട്ടി കഥാപാത്രത്തിന്‍റെ കരുണ തേടുന്നവനും ആയി മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ലാല്‍ ആരാധകരെ ഞെട്ടിക്കും.

WEBDUNIA|
എന്നാല്‍ ഇടവേളക്ക്‌ തൊട്ട്‌ മുമ്പ്‌ ലാലിന്‍റെ ദേവരാജ പ്രതാപവര്‍മ്മയുടെ ഉഗ്രരൂപം പുറത്തു വരും. എങ്കിലും ആദ്യ പകുതിയില്‍ ലാലിനേക്കാള്‍ ‘സ്‌ക്രീന്‍ സ്‌പേസ്‌’ കൈക്കലാക്കുന്നത്‌ മമ്മൂട്ടിയും സുരേഷ്‌ ഗോപിയുമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :