‘ആമേന്‍ ഉജ്ജ്വലം, ഇതാണ് സിനിമ’ - യാത്രി ജെസെന്‍ എഴുതുന്നു
PRO
ലഗാനിലെ ക്രിക്കറ്റ് മത്സരം പോലെ, ചക് ദേ ഇന്ത്യയിലെ ഹോക്കി പോരാട്ടം പോലെ, ഒരു ഉജ്ജ്വലാനുഭവമായി മാറുകയാണ് ആമേനിലെ ബാന്‍റ് മത്സരം. എട്ടു ടീമുകളുടെ മത്സരത്തില്‍ ഫൈനലിലെത്തുന്നത് സോളമന്‍റെ ഗീവര്‍ഗീസ് ബാന്‍റും ഏറ്റവും വലിയ എതിരാളിയായ മാര്‍ത്താ മറിയം ബാന്‍റ് സംഘവും. മാര്‍ത്താ മറിയത്തിന്‍റെ ക്യാപ്ടന്‍ കൊച്ചിയില്‍ നിന്ന് ഇറക്കുമതി ചെയ്ത പോളച്ചനാണ്(മകരന്ദ് ദേശ്പാണ്ഡെ). പോളച്ചന്‍റെ തകര്‍പ്പന്‍ പ്രകടനത്തോട് പിടിച്ചുനില്‍ക്കാന്‍ ദുര്‍ബലനായ സോളമന് കഴിയുമോ? അതാണ് ക്ലൈമാക്സിന് മുമ്പുള്ള കാഴ്ച. ക്ലൈമാക്സോ?
അത് വീണ്ടും അത്ഭുതപ്പെടുത്തും. മുമ്പ് രഞ്ജിത് ഒരു പടത്തില്‍ പരീക്ഷിച്ചിട്ടുള്ളതാണ്. എങ്കിലും ഈ സിനിമയില്‍ ഇടിമിന്നല്‍ പോലെ അതൊരു തിരിച്ചറിവായി പ്രേക്ഷകരുടെ ഞരമ്പിലേക്ക് പ്രവേശിക്കും. അവസാന രംഗത്തില്‍ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നില്‍ക്കുന്ന ഫ്രഞ്ചുകാരി മിഷേല്‍(നടാഷ സെഹ്‌ഗാള്‍) പ്രേക്ഷകരുടെ തന്നെ അവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്.
സമ്പന്നമായ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെ ഒരു സാധാരണക്കാരനും ഒന്നിനും കൊള്ളാത്തവനുമായ നായകന്‍ പ്രണയിക്കുന്നതിന്‍റെ സങ്കീര്‍ണത തന്നെയാണ് ആമേനെ രസകരവും സംഘര്‍ഷഭരിതവുമാക്കുന്നത്. ഒരര്‍ത്ഥത്തില്‍ മറ്റൊരു ‘മേരിക്കുണ്ടൊരു കുഞ്ഞാട്’(ആ ചിത്രത്തിലെ നായകനും സോളമന്‍ എന്നുതന്നെയാണ് പേര്!). ആ സിനിമയിലെ പോലെ തന്നെ ഇവിടെയും പെണ്ണിന്‍റെ വീട്ടുകാര്‍ നായകനുനേരെ ഒരു വെല്ലുവിളി മുന്നോട്ടുവയ്ക്കുകയാണ്. അയാള്‍ മറ്റ് നിവൃത്തിയില്ലാതെ അത് സ്വീകരിക്കും. സാഹചര്യങ്ങളെല്ലാം അവനെ ആ മത്സരത്തിന്‍റെ മുന്‍നിരയിലേക്ക് നയിക്കുകയും ചെയ്യുന്നു.
സംഗീതവും ഛായാഗ്രഹണവുമാണ് ഈ സിനിമയുടെ ആത്മാവ്. ‘സോളമനും ശോശന്നയും’ എന്ന ഗാനമാണ് സിനിമയുടെ ഹൈലൈറ്റ്. അതോടൊപ്പം ചിത്രമാകെ നിറഞ്ഞുനില്‍ക്കുന്ന ഒരുപിടി ഗാനങ്ങള്‍. ഗംഭീരമായ പശ്ചാത്തല സംഗീതം. കാവാലത്തിന്‍റെ നാടന്‍ ശീലുകളുടെ ഭംഗി. ലക്കി അലിയുടെ ശബ്ദം. എല്ലാം ചേര്‍ന്ന് ഒരു ഉത്സവാന്തരീക്ഷം. പ്രശാന്ത് പിള്ളയാണ് സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയോട് ചേന്നുപോകുന്ന മാന്ത്രികതയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കുള്ളത്.
ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജത്തെ എഴുന്നേറ്റ് നിന്ന് വണങ്ങുക തന്നെ വേണം. ചിത്രത്തിലെ ഓരോ ഫ്രെയിമിനും കൈയടിക്ക് അര്‍ഹനാണ് അഭിനന്ദന്‍. അത്രമാത്രം ഹാര്‍ഡ് വര്‍ക്കും ഹോം വര്‍ക്കും അദ്ദേഹം ചെയ്തിട്ടുണ്ടെന്ന് വ്യക്തം. ഒറ്റഷോട്ടില്‍ ചിത്രീകരിച്ച ഷാപ്പുപാട്ടും മറ്റും അസാധാരണ സിനിമയാക്കി ആമേനെ മാറ്റുകയാണ്.