സ്പിരിറ്റ് - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
രഞ്ജിത് വളരെ വേഗം എഴുതിയ തിരക്കഥയാണ് സ്പിരിറ്റിന്‍റേത് എന്ന് വ്യക്തം. അതിന്‍റേതായ ശ്രദ്ധക്കുറവ് കാണാം. എന്നാല്‍ ഡയലോഗുകള്‍ എഴുതാന്‍ ഇന്ന് തന്നെ വെല്ലാന്‍ മറ്റൊരു രചയിതാവ് മലയാളത്തിലില്ല എന്ന് വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ. ഓരോ ഡയലോഗും അത്ര കൃത്യമാണ്. പ്രേക്ഷക മനസിനെ ആഴത്തില്‍ സ്പര്‍ശിക്കും വിധം മൂര്‍ച്ചയുള്ളതും സൂക്ഷ്മതയുള്ളതുമാണ്.

ചിത്രത്തിന്‍റെ ഇന്‍റര്‍വെല്‍ വരെയുള്ള ഭാഗം ഗംഭീരമായി മുന്നോട്ടുകൊണ്ടുപോകാന്‍ രഞ്ജിത്തിലെ എഴുത്തുകാരന് സാധിച്ചു. എന്നല്‍ പിന്നീട് ലക്‍ഷ്യബോധമില്ലാതായതുപോലെ തോന്നി. ഒടുവില്‍, ക്ലൈമാക്സിലേക്ക് വലിയ പരുക്കില്ലാതെ എത്തിപ്പെട്ടു. പ്രാഞ്ചിയേട്ടനിലും പാലേരിമാണിക്യത്തിലും കണ്ട കൈയടക്കം സ്പിരിറ്റില്‍ പുലര്‍ത്താന്‍ രഞ്ജിത്തിന് കഴിഞ്ഞിട്ടില്ല.

WEBDUNIA|
എന്തായാലും, ഒരു സിനിമ എന്ന നിലയില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയം രസകരമായി അവതരിപ്പിക്കുന്നതില്‍ സ്പിരിറ്റ് വിജയിച്ചിരിക്കുന്നു. അക്കാര്യത്തില്‍ രഞ്ജിത്തിന് അഭിമാനിക്കാം. മോഹന്‍ലാലിന് വെല്ലുവിളിയുയര്‍ത്തുന്ന ഒരു കഥാപാത്രത്തെ നല്‍കിയതിലും സംവിധായകന് ക്രെഡിറ്റ് നല്‍കാം. ബോക്സോഫീസ് വിജയം, അത് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :