സ്പാനിഷ് മസാല - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ദിലീപ് അവതരിപ്പിക്കുന്ന ചാര്‍ളി എന്ന കഥാപാത്രം സ്പെയിനിലെത്തിയത് ഒരു മിമിക്രി പരിപാടി അവതരിപ്പിക്കാനാണ്. പക്ഷേ ചാര്‍ളിക്ക് തിരിച്ചുപോരാനായില്ല. അവന് ആകെ അറിയാവുന്നത് മലയാളവും. അന്യരാജ്യത്ത് സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാതെ, ഭാഷ വശമില്ലാതെ, പണമില്ലാതെ അവന്‍ കുറേ കഷ്ടപ്പെട്ടു. പിന്നെ ഒരു ഹോട്ടലില്‍ ജോലി കിട്ടി. അവിടെ നിന്ന് കമീല എന്ന സുന്ദരിപ്പെണ്ണിന്‍റെ വീട്ടിലേക്കും മനസ്സിലേക്കും.

അവള്‍ സ്പെയിന്‍‌കാരിയാണ്. അവളുടെ അച്ഛന്‍ ഫിലിപ്പ് ആദം ഇന്ത്യയിലെ സ്പെയിന്‍ അംബാസഡറായിരുന്നു. അവള്‍ ജനിച്ചത് ഇന്ത്യയിലാണ്. മാത്രമല്ല, അവള്‍ക്കൊരു കാമുകനുണ്ട് - രാഹുല്‍. അവള്‍ നന്നായി മലയാളം പറയുകയും ചെയ്യും. എന്തായാലും അത് ചാര്‍ളിക്ക് തുണയായി.

അവിടെ നിന്ന് കമീലയുടെയും ചാര്‍ളിയുടെയും പ്രണയജീവിതം തുടങ്ങുകയാണ്. രാഹുല്‍ നഷ്ടപ്പെടുന്നതോടെ കഠിനവ്യഥയിലായ കമീല രക്ഷതേടുന്നത് ചാര്‍ളിയിലാണ്. രണ്ടാം പകുതിയില്‍ കുഞ്ചാക്കോ ബോബന്‍റെ കഥാപാത്രത്തിന് പ്രാധാന്യമേറെയാണ്.

ചിത്രത്തിന്‍റെ 95 ശതമാനവും ചിത്രീകരിച്ചിരിക്കുന്നത് സ്പെയിനിലാണ്. ലോകനാഥനാണ് ക്യാമറ. സ്പെയിനില്‍ ചിത്രീകരിച്ച ഒരു ഹിന്ദിച്ചിത്രം അടുത്തിടെ കണ്ടിരുന്നു - സിന്ദഗി ന മിലേഗി ദൊബാര. ആ സിനിമയില്‍ കണ്ട ലാ ടൊമാറ്റിന(തക്കാളിയേറ്‌)യുടെയും പാം‌പ്ലോണയിലെ കാളയോട്ടത്തിന്‍റെയും മനോഹാരിത എന്തായാലും സ്പാനിഷ് മസാലയില്‍ അവ ചിത്രീകരിച്ചപ്പോള്‍ കാണുന്നില്ല. അങ്ങനെ താരതമ്യപ്പെടുത്താമോ? സിന്ദഗി ന മിലേഗി ദൊബാര 55 കോടി ചെലവിലെടുത്ത പടം. സ്പാനിഷ് മസാലയോ? അഞ്ച് കോടി. (യാത്രീ... വിമര്‍ശിക്കുമ്പോള്‍ വസ്തുതകള്‍ ഉള്‍ക്കൊള്ളണ്ടേ?)

WEBDUNIA|
അടുത്ത പേജില്‍ - പൊട്ടിച്ചിരിയുടെ പൂരം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :