സിംഹാസനം - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ചന്ദ്രഗിരി മാധവമേനോന്‍(സായികുമാര്‍) അക്ഷരാര്‍ത്ഥത്തില്‍ ഒരു നാടുവാഴിയാണ്. ഭരണകൂടം നിലനിര്‍ത്താനും താഴെയിടാനും കെല്‍പ്പുള്ളയാള്‍. ഒരു സമാന്തര ഭരണ സംവിധാനം തന്നെ അദ്ദേഹം നടത്തിക്കൊണ്ടുപോകുന്നുണ്ട്. ഉത്സവം കൂടാന്‍ നാട്ടിലെത്തുകയാണ് മാധവമേനോന്‍റെ മകന്‍ അര്‍ജ്ജുനും(പൃഥ്വിരാജ്) കൂട്ടുകാരും. പിന്നീട് കഥ നാടുവാഴികള്‍ തന്നെ. വില്ലന്‍‌മാരുടെ എണ്ണം കുറച്ചധികമുണ്ട് എന്നേയുള്ളൂ. ചില വില്ലന്‍‌മാരുടെ ഖനിമാഫിയ ബന്ധവും വേണമെങ്കില്‍ പുതുമയെന്നു പറയാം.

ഒരു സമൂഹത്തിന്‍റെ മുഴുവന്‍ താങ്ങും തണലുമായിരുന്ന മാധവമേനോന്‍ മരിച്ചതിന് ശേഷം അര്‍ജ്ജുന് നേരിടേണ്ടിവരുന്ന വെല്ലുവിളികളും അയാള്‍ അതിനെ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ് സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ ഷാജി കൈലാസ് ആവിഷ്കരിക്കുന്നത്. എന്നാല്‍ പ്രേക്ഷകരുടെ മനസിനെ തൊടാന്‍ കഴിയുന്ന ഒരു ജീവിതസന്ദര്‍ഭവും ഒരുക്കാന്‍ ഷാജിയിലെ തിരക്കഥാകാരന് കഴിഞ്ഞിട്ടില്ല. ഇന്‍റര്‍‌വെല്ലിന് തൊട്ടുമുമ്പുള്ള ചില രംഗങ്ങളും പോസ്റ്റ് ഇന്‍റര്‍‌വെലിന്‍റെ ആദ്യമിനിറ്റുകളും മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത്.

അര്‍ജ്ജുനെ സ്വപ്നം കണ്ട് നാട്ടില്‍ ഒരു പെണ്‍കുട്ടി(വന്ദന)യുണ്ട്. അയാള്‍ക്കൊപ്പം ബാംഗ്ലൂരില്‍ നിന്ന് കാമുകിയും(ഐശ്വര്യ ദേവന്‍) വരുന്നു. ഇവിടെ തേവര്‍ മകന്‍ കൊണ്ടുവരാന്‍ ഷാജി ശ്രമിച്ചിട്ടുണ്ട്. പക്ഷേ നായികമാരും നായകനും പാട്ടും‌പാടി ഉമ്മവച്ചു കളിച്ച് ആകെ കുളമാക്കിയെന്ന് പറയാതെ വയ്യല്ലോ. ഗാനരംഗങ്ങള്‍ക്കും അത്യാവശ്യം നല്ല നിലയില്‍ കൂവല്‍ കിട്ടുന്നുണ്ട്.

WEBDUNIA|
അടുത്ത പേജില്‍ - ഇത് സായികുമാറിന്‍റെ സിനിമ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :