സിംഹാസനം - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ഷാജി കൈലാസ് ആദ്യമായെഴുതിയ തിരക്കഥയാണ് സിംഹാസനം. അദ്ദേഹം അടിസ്ഥാനമാക്കിയിരിക്കുന്നത് ‘നാടുവാഴികള്‍’ എന്ന സിനിമയാണ്. കപ്പോളയുടെ ഗോഡ്ഫാദറില്‍ നിന്നാണ് നാടുവാഴികളും തേവര്‍മകനുമൊക്കെ ജനിച്ചത്. ഈ അഡാപ്റ്റേഷനുകള്‍ ത്രില്ലടിപ്പിക്കുന്നവ തന്നെയായിരുന്നു. അവയെ ബേസ് ആയി സ്വീകരിക്കുമ്പോള്‍ ഒന്നുകില്‍ ആവേശം ജനിപ്പിക്കുന്ന എലമെന്‍റുകള്‍ കൂട്ടിച്ചേര്‍ത്ത് കുറച്ചുകൂടി പഞ്ച് ഉണ്ടാക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍, നാടുവാഴികളുടെ നിലവാരത്തില്‍ നിന്ന് താഴാതെ നോക്കണം. സിംഹാസനത്തിന്‍റെ കാര്യത്തില്‍ ഇതൊന്നുമല്ല സംഭവിച്ചത്.

പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ഷാജിയുടെ തിരക്കഥയ്ക്ക് കഴിയുന്നില്ല. മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും പരാജയമാണ്. രഞ്ജിത്തും രണ്‍ജി പണിക്കരും പല സിനിമകളിലായി എഴുതിക്കൂട്ടിയ ഡയലോഗുകളുടെ ക്ലോണ്‍ പതിപ്പുകള്‍ സൃഷ്ടിക്കാനാണ് സിംഹാസനത്തില്‍ ശ്രമിച്ചിരിക്കുന്നത്. അവ പലപ്പോഴും അരോചകമായി മാറുകയും ചെയ്യുന്നു. നായകന്‍റെ വീരസ്യം പറച്ചില്‍ കാണികളില്‍ സഹതാപം കലര്‍ന്ന ചിരി മാത്രമേ ഉണര്‍ത്തുന്നുള്ളൂ എങ്കില്‍ ഈ ഡയലോഗ് കസര്‍ത്തുകൊണ്ട് എന്താണ് പ്രയോജനം?

സത്യമാണ്, പൃഥ്വിരാജിന്‍റെ ‘റിവേഴ്സ് ഗിയര്‍’ ഡയലോഗിലൊക്കെ തിയേറ്ററില്‍ വലിയ കൂവലാണ് ഉയര്‍ന്നത്. ഡയലോഗ് ഡെലിവറിയില്‍ ആ താരവും സ്വയം വിമര്‍ശനപരമായ തിരിഞ്ഞുനോട്ടത്തിന് തയ്യാറാകേണ്ടതാണ്. അല്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് താരത്തിനുള്ള അകലം കൂടിക്കൂടി വരികയേ ഉള്ളൂ.

ഫ്യൂഡലിസത്തിന്‍റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്ന സൃഷ്ടികളെന്നാണ് ഷാജി കൈലാസ് സിനിമകളെക്കുറിച്ച് ഒരുകാലത്ത് ഉയര്‍ന്നുകേട്ടിരുന്ന ആരോപണം. ആ ആരോപണത്തിന് ആക്കം കൂട്ടാനേ സിംഹാസനം ഉപകരിക്കൂ. ഫ്യൂഡല്‍ പ്രഭുക്കളുടെ തമ്മില്‍ത്തല്ല് തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രമേയം.

WEBDUNIA|
അടുത്ത പേജില്‍ - ഷാജിയിലെ തിരക്കഥാകാരന്‍റെ തോല്‍‌വി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :