സിംഹാസനം - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

WEBDUNIA|
PRO
ഇപ്പോഴിപ്പോള്‍ ബജറ്റിന്‍റെ കാര്യത്തില്‍ ചെറിയ പടങ്ങളൊന്നും മലയാളത്തില്‍ ഇല്ല. എല്ലാം മൂന്നും നാലും കോടികള്‍ ചെലവുവരുന്ന സിനിമകള്‍. ചെറിയ താരങ്ങള്‍ അഭിനയിച്ചാലും സ്ഥിതി അതുതന്നെ. സാറ്റലൈറ്റ് റൈറ്റ് എന്ന നിധി മുന്നില്‍ കണ്ട് താരങ്ങള്‍ റേറ്റ് കൂട്ടുമ്പോള്‍ ചെലവ് കൂടാതിരിക്കുന്നതെങ്ങനെ? ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം സിംഹാസനത്തിന്‍റെ ചെലവ് അഞ്ചുകോടിയാണ്. അത് തിരിച്ചുപിടിക്കാന്‍ ചിത്രത്തിനാകുമോ? അതൊന്നും എന്‍റെ വിഷയമല്ലാത്തതുകൊണ്ട് നോ കമന്‍റ്സ്.

ഒരുകാര്യം വ്യക്തമായി പറയാം, നല്ല ഒന്നാന്തരം ബോറന്‍ സിനിമയാണ് സിംഹാസനം. നാടുവാഴികള്‍, ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം തുടങ്ങി ക്ലാസിക് ചിത്രമായ തേവര്‍ മകനെപ്പോലും ഷാജി കൈലാസ് വെറുതെവിട്ടിട്ടില്ല. ഇതെല്ലാം കൂടി മിക്സ് ചെയ്ത് ആളെപ്പേടിപ്പിക്കുന്ന ടൈറ്റിലും കൊടുത്ത് ഇറക്കിവിട്ടിരിക്കുകയാണ്. ഉസ്താദ് ഹോട്ടല്‍ പോലെ ഗംഭീര സിനിമകളിറങ്ങിയിരിക്കുന്ന സമയത്തുതന്നെ ഇതുപോലെയുള്ള ആഘാതങ്ങളും മലയാളി പ്രേക്ഷകര്‍ക്ക് സഹിക്കേണ്ടിവരുന്നു. വിധിയെന്നല്ലേ പറയേണ്ടൂ...

മലയാള സിനിമയുടെ ഉടലും ആത്മാവും ആകെ മാറിയെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ നമ്മുടെ പ്രതിഭാധനരായ സീനിയര്‍ സംവിധായകര്‍ അവരുടെ ശീലങ്ങളില്‍ നിന്ന് വ്യതിചലിക്കാത്തത് സങ്കടകരമായ വസ്തുതയാണ്. പ്രേക്ഷകരെ ആകര്‍ഷിക്കാത്ത കൊമേഴ്സ്യല്‍ ഗിമ്മിക്കുകളില്‍ നിന്ന് ഷാജി കൈലാസിനെപ്പോലെയുള്ള സംവിധായകര്‍ മോചനം നേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അടുത്ത പേജില്‍ - ‘റിവേഴ്സ് ഗിയര്‍’ ഡയലോഗും കൂക്കിവിളികളും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :