ചിത്രത്തിന്‍റെ രണ്ടാം പകുതിയില്‍ വലിയ ട്വിസ്റ്റാണ് സംഭവിക്കുന്നത്. എന്തുകൊണ്ടാണ് ശ്രീകുമാര്‍ ഒരു വീട്ടച്ഛനായി ഒതുങ്ങിക്കൂടുന്നത് എന്നതിന്‍റെ രഹസ്യം രണ്ടാം പകുതി അനാവരണം ചെയ്യുന്നു. ചിത്രം അതോടെ മിലിട്ടറി പശ്ചാത്തലത്തിലേക്ക് മാറുകയാണ്.
മേജര്‍ ശ്രീകുമാര്‍, മേജര്‍ ടോമി എന്നീ കഥാപാത്രങ്ങളായി ജയറാമും സുരേഷ്ഗോപിയും എത്തുന്നതോടെ കഥ പുതിയ വഴിത്തിരിവ് കണ്ടെത്തുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുമെങ്കിലും യാതൊന്നും സംഭവിക്കുന്നില്ല. ആര്‍ക്കും പ്രവചിക്കാവുന്ന ഒരു ക്ലൈമാക്സില്‍ ചിത്രം അവസാനിപ്പിക്കുകയാണ് ജോഷി.
എന്തിനാണ് ഒരു സിനിമ എന്നതിന് കൃത്യമായ ഉത്തരം നല്‍കുന്നതാണ് ഒരു നല്ല സിനിമ. സലാം കാശ്മീര്‍ എന്ന സിനിമ എന്തിനാണ് എന്ന് പറയാന്‍ സ്രഷ്ടാക്കളില്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല. സേതു എന്ന രചയിതാവിന്‍റെ ദുര്‍ബലമായ തിരക്കഥയ്ക്ക് ജോഷിയുടെ മോശം സംവിധാനത്തില്‍ പിറന്ന ഈ സൃഷ്ടി പ്രേക്ഷകരില്‍ പ്രത്യേകിച്ച് ഒരു വികാരവും ജനിപ്പിക്കുന്നില്ല.