സലാം കാശ്മീര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ദ്വന്ദവ്യക്തിത്വമുള്ള നായകന്‍‌മാരുടെ വിജയഗാഥകള്‍ മലയാള സിനിമയില്‍ മുമ്പും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അത്തരം വേഷങ്ങളില്‍ തകര്‍ത്ത് അഭിനയിച്ചിട്ടുമുണ്ട്. മോഹന്‍ലാലിന്‍റെ ഉസ്താദും രജനീകാന്തിന്‍റെ ബാഷയുമൊക്കെ ഇത്തരം ഹിഡന്‍ഫേസുകളുള്ള നായകന്‍റെ കഥ പറഞ്ഞ് സൂപ്പര്‍ വിജയം നേടിയവയാണ്. ഇവിടെ സലാം കാശ്മീരിലൂടെ ജോഷി പറയാന്‍ ശ്രമിക്കുന്നതും അതാണ്.

ശ്രീകുമാര്‍(ജയറാം) എന്ന ‘വീട്ടച്ഛന്‍’ ആണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അയാള്‍ അടുക്കള ജോലിയൊക്കെ ചെയ്ത് ഭാര്യയെ സഹായിച്ച് കഴിഞ്ഞുകൂടുകയാണ്. ഭാര്യ സുജയ്ക്ക്(മിയ) ജോലിയുള്ളതുകൊണ്ട് കുടുംബം അല്ലലില്ലാതെ കഴിഞ്ഞുപോകുന്നു. ഇതിനിടയിലേക്കാണ് ടോമിച്ചന്‍ (സുരേഷ്ഗോപി) കടന്നുവന്നത്. ഇതോടെ ശ്രീകുമാറിന്‍റെ കുടുംബം ഒരു തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്.

WEBDUNIA|
അടുത്ത പേജില്‍ - ആരാണ് ടോമി? അയാളുടെ ലക്‍ഷ്യമെന്ത്?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :