അതിഗംഭീരമായ ഒരു സിനിമയാണ് ആദ്യ ചുവടുവയ്പില്‍ തന്നെ എബ്രിഡ് ഷൈന്‍ നല്‍കിയിരിക്കുന്നത്. എക്സിക്യൂട്ട് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഒരു പ്രമേയത്തെ അസാമാന്യ കൈയടക്കത്തോടെ, മനോഹരമായി ആവിഷ്കരിച്ചു എബ്രിഡ്. കാലഘട്ടങ്ങളുടെ കഥ ഒട്ടും ബോറടിപ്പിക്കാതെ, രസകരമായി പറയാന്‍ കഴിഞ്ഞു.
മികച്ച സംവിധാനം, നല്ല സംഭാഷണങ്ങള്‍, മുറുക്കമുള്ള തിരക്കഥ, ഒന്നാന്തരം ഛായാഗ്രഹണം, തകര്‍പ്പന്‍ ഗാനങ്ങളും പശ്ചാത്തല സംഗീതവും - പുതിയ അനുഭവം തന്നെയാണ് 1983 പകര്‍ന്നുനല്‍കുന്നത്.
“ഓലഞ്ഞാലിക്കുരുവി” എന്ന ഗാനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ജയഞ്ചന്ദ്രന്‍റെയും വാണി ജയറാമിന്‍റെയും സ്വരമാധുര്യം സിനിമ കഴിഞ്ഞാലും മനസിനെ വശീകരിച്ചുകൊണ്ടിരിക്കും. സച്ചിന്‍ എന്ന മഹാപ്രതിഭയുടെ അദൃശ്യസാന്നിധ്യമാണ് സിനിമയ്ക്ക് മറ്റൊരു അനുഗ്രഹം.