‘ബെസ്റ്റ് ആക്ടര്‍’ മമ്മൂട്ടിയുടെ ഡേറ്റ് വീണ്ടും മാര്‍ട്ടിന്‍ പ്രക്കാട്ടിന്!

WEBDUNIA|
PRO
‘ബെസ്റ്റ് ആക്ടര്‍’ ആയിരുന്നു മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകന്‍റെ ആദ്യ ചിത്രം. മമ്മൂട്ടി നായകനായ ആ സിനിമ വന്‍ ഹിറ്റായിരുന്നു. അതിന് ശേഷം ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ‘എബിസിഡി’ എന്ന ചിത്രവും ഹിറ്റാക്കി മാര്‍ട്ടിന്‍.

ഇപ്പോള്‍ തന്‍റെ മൂന്നാമത്തെ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. ഇത്തവണ വീണ്ടും മമ്മൂട്ടിയെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഈ സിനിമയുടെ തിരക്കഥ അനൂപ് മേനോന്‍ ആണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

മമ്മൂട്ടിക്ക് വേണ്ടി അനൂപ് മേനോന്‍ തിരക്കഥയെഴുതുന്നത് ആദ്യമായാണ്. അനൂപിന്‍റെ ‘പകല്‍നക്ഷത്രങ്ങള്‍’ എന്ന തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായിട്ടുണ്ട്.

2014ല്‍ മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയുള്ള പ്രൊജക്ടായിരിക്കും മാര്‍ട്ടിന്‍ പ്രക്കാട്ട് - അനൂപ് മേനോന്‍ ചിത്രം. ഷെബിന്‍ ബക്കറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ വര്‍ഷത്തെ വലിയ ഹിറ്റായ ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ നിര്‍മ്മിച്ചത് ഷെബിന്‍ ബക്കറായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :