വീണ്ടും നല്ല സിനിമയുടെ പൂക്കാലം - നിദ്ര, ഈ അടുത്ത കാലത്ത്
PRO
ആദ്യത്തെ പതിനഞ്ചു മിനിറ്റിന്‍റെ സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഒഴിച്ചാല്‍ ഒരു അടിപൊളി ത്രില്ലറാണ് അരുണ്‍കുമാര്‍ ആനന്ദ് സംവിധാനം ചെയ്ത ‘ഈ അടുത്ത കാലത്ത്’. ട്രാഫിക് പോലെ ഒരുപാടു കഥാപാത്രങ്ങളുടെ കഥകള്‍ ഒരു പോയിന്‍റില്‍ ഒത്തുചേരുന്ന രീതിയിലാണ് സിനിമയുടെ ആഖ്യാനം.
ആദ്യ പകുതിയില്‍ അല്‍പ്പം ലാഗ് ഉണ്ടെങ്കിലും രണ്ടാം പകുതിയില്‍ ശ്വാസമടക്കിപ്പിടിച്ച് മാത്രം കാണാന്‍ കഴിയുന്ന ത്രില്ലറാണ് ‘ഈ അടുത്ത കാലത്ത്’. വലിയ ട്വിസ്റ്റ് ഒന്നുമില്ലാത്ത സ്ട്രെയിറ്റായ ക്ലൈമാക്സും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.
നഗരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കഥ ആരംഭിക്കുന്നത്. വെട്ട് വിഷ്ണു(ഇന്ദ്രജിത്ത്) എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ല്. ഇന്ദ്രജിത്ത്, മുരളി ഗോപി, തനു റായി, മൈഥിലി, അനൂപ് മേനോന്‍ തുടങ്ങി താരങ്ങളെല്ലാം മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥ മികച്ചതാണ്.
ഛായാഗ്രഹണവും ഗാനങ്ങളും ശരാശരിയിലൊതുങ്ങി. ചില സംഭാഷണങ്ങളും രംഗങ്ങളും കുടുംബപ്രേക്ഷകര്‍ക്ക് ദഹിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
WEBDUNIA|
എന്തായാലും ട്രാഫിക് പോലെ ഈ സിനിമയും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് സൂചന.