കാസനോവ: ആദ്യദിനം കളക്ഷന്‍ മൂന്നേകാല്‍ കോടി!

WEBDUNIA|
PRO
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയ്ക്ക് ആദ്യദിവസം കേരളത്തില്‍ നിന്ന് നേടാനായത് റെക്കോര്‍ഡ് കളക്ഷന്‍. 202 കേന്ദ്രങ്ങളില്‍ റിലീസായ ‘കാസനോവ’ ആദ്യ ദിനം ആയിരം പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി. ഒറ്റദിവസത്തെ തിയേറ്റര്‍ കളക്ഷന്‍ മൂന്നേകാല്‍ കോടി രൂപ!

17 മുതല്‍ 23 കോടി രൂപ വരെയാണ് കാസനോവയ്ക്ക് ചെലവായതായി ലഭിക്കുന്ന വിവരം. ആദ്യ വാരം ഹൈക്ലാസ് ടിക്കറ്റുകള്‍ എല്ലാ കേന്ദ്രങ്ങളിലും വിറ്റുതീര്‍ന്നിട്ടുണ്ട്. ആദ്യവാരം കൊണ്ടുതന്നെ ചിത്രം സേഫ് ആകുമെന്നാണ് ട്രേഡ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സിനിമ മുതല്‍മുടക്ക് തിരിച്ചുപിടിച്ചാല്‍ തന്നെ അത് മലയാള സിനിമയിലെ വലിയ അത്ഭുതമാണ്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നിര്‍മ്മിച്ചിരിക്കുന്നത് കോണ്‍ഫിഡന്‍റ് ഗ്രൂപ്പും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ്. മോഹന്‍ലാല്‍, ജഗതി, ശങ്കര്‍, ശ്രേയ സരണ്‍, റോമ, ലക്ഷ്മി റായ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

ഒരു പ്രണയകഥ എന്ന രീതിയിലും ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന രീതിയിലും ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ബോബി - സഞ്ജയ് ടീമിന്‍റേതാണ് തിരക്കഥ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :