Last Updated:
വ്യാഴം, 14 മെയ് 2015 (17:44 IST)
ഇനി വേറൊരു കാര്യം. ട്രൂ ലൈസ് എന്നൊരു സിനിമ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. ഓര്‍മ്മയുണ്ടാകുമെന്ന് കരുതുന്നു. ആ ഓര്‍മ്മ അവശേഷിക്കുന്നവര്‍ ഈ സിനിമ കണ്ടാല്‍ ‘ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോ’ എന്ന ആശങ്കയുണ്ടാകും. അങ്ങനെയൊരു ആശങ്കയുണ്ടായാല്‍ അത് തികച്ചും യാദൃശ്ചികമാണെന്ന് പറഞ്ഞുകൊള്ളട്ടെ.
കുമ്പിടി അഥവാ കുടുമ്പിയുടെ അവസ്ഥയിലായിപ്പോകുന്നു പലപ്പോഴും മോഹന്‍ലാലിന്‍റെ കഥാപാത്രം. അവിടെയുമുണ്ട് ഇവിടെയുമുണ്ട് എന്നതാണ് സ്ഥിതി. ഭാര്യയായ അഞ്ജലിക്ക് ജയമോഹന്‍ ഒരു കമ്പ്യൂട്ടര്‍ സെയില്‍സ്മാനാണ്. തയ്യല്‍ക്കാരന്‍ ഒരു നോവലിസ്റ്റുമാണ് എന്നുപറയുന്നതുപോലെ അയാള്‍ ഒരു രഹസ്യാന്വേഷകനുമാണ്. ഭാര്യയ്ക്കുണ്ടോ രഹസ്യാന്വേഷണവും തീവ്രവാദവും മനസിലാകുന്നു. അവള്‍ സംശയം നിറച്ച മനസുമായി ജയമോഹനെ പിന്തുടരുന്നു.
സ്പൂഫ് സിനിമകളുടെ ആരാധകര്‍ക്ക് ക്ലീഷേകളുടെ വസന്തമാണ് ലൈലാ ഓ ലൈലാ സമ്മാനിക്കുന്നത്. നമ്മള്‍ വന്ദനം മുതല്‍, ഒരുപക്ഷേ അതിനൊക്കെ മുമ്പുമുതല്‍ കാണാന്‍ തുടങ്ങിയതാണ് ബോംബു നിര്‍വീര്യമാക്കല്‍ കളിയിലെ പച്ചവയര്‍ ചുവന്നവയര്‍ കണ്‍ഫ്യൂഷന്‍. ജോഷിയെപ്പോലൊര്‍ സംവിധായകന്‍ ഈ 2015ലും അതില്‍നിന്ന് മാറിച്ചിന്തിക്കുന്നില്ല എന്നത് നിരാശയുണര്‍ത്തുന്നു.
അടുത്ത പേജില്‍ - ജോഷി ചതിച്ചാശാനേ....