ഞാന്‍ ഒരു കുഞ്ഞിനെ വല്ലാതെ ആഗ്രഹിക്കുന്നു: കാവ്യ

കാവ്യാ മാധവന്‍, ദിലീപ്, മഞ്ജു, മമ്മൂട്ടി, മോഹന്‍ലാല്‍
Last Modified ശനി, 9 മെയ് 2015 (18:00 IST)
വീണ്ടും ഒരു കല്യാണത്തേക്കുറിച്ച് ആലോചിക്കുമ്പോള്‍ ഭയമാണെങ്കിലും താന്‍ ഒരു കുഞ്ഞിനെ വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന് കാവ്യ. കുഞ്ഞുങ്ങള്‍ എന്നുവച്ചാല്‍ തനിക്ക് ജീവനാണെന്നും കാവ്യ പറയുന്നു.

‘വനിത’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം പറയുന്നത്. “ഒരു കുഞ്ഞിനെ ഞാന്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ കുഞ്ഞുങ്ങളെന്നുവച്ചാല്‍ എനിക്കുജീവനായിരുന്നു. തലയണയെടുത്തു വയറില്‍ വച്ചു ഗര്‍ഭിണിയെപ്പോലെ നടന്നതും അമ്മാവന്‍‌മാര്‍ വഴക്കുപറഞ്ഞതുമെല്ലാം ഇപ്പോഴും ഓര്‍മ്മയുണ്ട്. ഇപ്പോള്‍ ആ ആഗ്രഹം കൂടിയിട്ടേയുള്ളൂ” - കാവ്യ വ്യക്തമാക്കുന്നു.

“ഒരു കുഞ്ഞിനുവേണ്ടി ജീവിതകാലത്തേക്കുമുഴുവന്‍ ഒരാളെ കല്യാണം കഴിക്കണം. അത് എങ്ങനെയുള്ള ആളാവുമെന്ന് ഒരു പിടിയുമില്ല. അതാണ് പേടി. ഞാന്‍ കഴിഞ്ഞ ദിവസം അമ്മയോടുപറഞ്ഞു. ‘കല്യാണം കഴിക്കാതെ ഒരു കുഞ്ഞിനെ കിട്ടുമായിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു’. ഇവളെപ്പോള്‍ ന്യൂജനറേഷനായി എന്ന ഭാവത്തില്‍ അമ്മ എന്നെയൊന്നു തറപ്പിച്ചുനോക്കി” - കാവ്യ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :