WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം ‘മോളി ആന്‍റി റോക്സ്’ പ്രദര്‍ശനത്തിനെത്തി. ഒരു ശരാശരി ചിത്രമാണിത്. രേവതിയും പൃഥ്വിരാജുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോളി ആന്‍റി എന്ന ടൈറ്റില്‍ കഥാപാത്രമായി രേവതി അടിച്ചുപൊളിച്ചിരിക്കുകയാണ്.
ഇന്‍കം ടാക്സ് അസിസ്റ്റന്‍റ് കമ്മീഷണര്‍ പ്രണവ് റോയ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വരുന്നത്. പ്രണവും മോളി ആന്‍റിയും തമ്മിലുള്ള ഈഗോ ക്ലാഷാണ് ഈ സിനിമയെ രസകരമാക്കുന്നത്. പ്രണവ് റോയ് എന്ന കഥാപാത്രമായി പൃഥ്വിരാജിന് തിളങ്ങാനായിട്ടില്ല.
മാമുക്കോയയും ലാലു അലക്സുമാണ് ഈ സിനിമയില്‍ സ്കോര്‍ ചെയ്ത മറ്റ് കഥാപാത്രങ്ങള്‍. മോളി ആന്‍റിയുടെ ഭര്‍ത്താവ് ബെന്നി എന്ന കഥാപാത്രമായാണ് ലാലു അലക്സ് ഈ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. മാമുക്കോയ മോളി ആന്‍റിയുടെ അഡ്വക്കേറ്റാണ്. അയാള്‍ ഒരു സകലകലാ വല്ലഭനാണ്. രസകരമായ ഈ കഥാപാത്രം മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ്.
അടുത്ത പേജില്‍: കഥ - ടാക്സ് കൃത്യമായി അടച്ചില്ലെങ്കില്‍...