കുറ്റബോധവുമായി ജീവിക്കുന്ന ഭീരു ദയനീയമായ അന്ത്യം ഏറ്റുവാങ്ങുന്നു. ഒന്നിനോടും പ്രതിരിക്കാതിരുന്ന ആയാളുടെ ജീവിതം മറ്റുള്ളവര്‍ കൈയ്യേറി ജീവിക്കുന്നു.
പ്രതികരിക്കാതെയും പ്രതികരിച്ചും ജീവിച്ചു മരിച്ചവരില്‍ ആരുടെ ജീവിതമാണ് ദീപ്‌തം എന്ന് സിനിമ ചോദിക്കുന്നുണ്ട്. വയനാടിനെ ചുമപ്പിച്ച പോരാട്ടളെ കുറിച്ച് അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളാണ് മധുപാല്‍ മുന്നോട്ട് വയ്‌ക്കുന്നത്.
നക്‌സല്‍ പോരാട്ടങ്ങളിലും അവയുടെ അടിച്ചമര്‍ത്തലിലും ആരേയും വ്യക്തിപരമായി ചോദ്യം ചെയ്യാതെ മുഴുവന്‍ മനുഷ്യ മനസാക്ഷിയേയും ആണ് മധുപാല്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.
സിനിമ തുടങ്ങുന്നത് തന്നെ ജോസഫിനെ രവീന്ദ്രന്‍ പിള്ള കൊല്ലുന്നത് കാണിച്ചുകൊണ്ടാണ്, പിന്നീട് അതിന്‍റെ കാരണങ്ങളിലേക്കാണ് സിനിമ കടന്നു പോകുന്നത്. അതിനിടെ കാലത്തെ മുന്നോട്ടും പുറകോട്ടും സ്വതന്ത്രമായി സംവിധായകന്‍ ചാടിക്കുന്നു.
പ്രേക്ഷകന്‍റെ യുക്തി ബോധത്തെ ബഹുമാനിച്ചുകൊണ്ട് തന്നെ സിനിമയുടെ ക്രാഫ്‌ടില്‍ സംവിധായകന്‍ കൈയ്യൊപ്പു വയ്‌ക്കുന്നു. കഥ, കഥയ്‌ക്കുള്ളില്‍ കഥ, അതില്‍ നിന്നും വീണ്ടും കഥ എന്ന മട്ടിലാണ് സിനിമയുടെ ശില്‌പഘടന.
WEBDUNIA|
തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ സംഭവങ്ങളെ സമര്‍ത്ഥമായി ഇഴചേര്‍ത്തിരിക്കുന്നു. കൃത്യമായ ഗ്യഹപാഠം സിനിമയെ മനോഹരമാകുന്നതിന് തലപ്പാവ് ഉദാഹരണമാകുന്നു. എഴുപതുകളെ സമര്‍ത്ഥമായി സംവിധായകന്‍ പുന:സൃഷ്ടിച്ചിരിക്കുന്നു.