ആദ്യ ചിത്രത്തിലൂടെ തന്നെ മധുപാല്‍ അത്ഭുതപ്പെടുത്തി. ഇതിവൃത്തത്തിലും മാധ്യമത്തിലും മികഞ്ഞ കൈത്തഴക്കമുള്ള ഒരു സംവിധായകന്റെ സിനിമയായി ‘തലപ്പാവ്’ അനുഭവപ്പെടുന്നു.
മലയാളത്തിലെ മികച്ച സിനിമകളുടെ കണക്കെടുക്കുമ്പോള്‍ നിരവധി കാരണങ്ങള്‍ കൊണ്ട് തലപ്പാവിനെയും ആ പട്ടികയില്‍ പെടുത്താം. പ്രമേയത്തിന്റെ ഗൗരവത്തേക്കാളേറെ മധുപാലിന്റെ കഥപറച്ചില്‍ രീതിയാണ് അഭിനന്ദിക്കപ്പെടേണ്ടത്.
കച്ചവട സിനിമയുടെ സ്ഥിരം കാഴ്ചാശീലമുള്ള പ്രേക്ഷകരെ അലട്ടുന്നതും ഒരു പക്ഷെ മധുപാലിന്റെ കഥാകഥനത്തിലെ പരീക്ഷണമാകാം. നക്സലൈറ്റ് വര്‍ഗീസിനെ കൊന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന് നായരുടെ വെളിപ്പെടുത്തലാണ് സിനിമയുടെ പ്രമേയം എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
കുറ്റബോധവും ഭീരുത്വവും കോണ്‍സ്റ്റബിള്‍ രവീന്ദ്രന് പിള്ളയുടെ (ലാല്‍) ജീവിതം നരകത്തേക്കാള്‍ ദുരിതമാക്കുകയാണ്. നക്സല്‍ പശ്ചാത്തലം മാറ്റിവയ്ക്കപ്പെട്ടാലും തലപ്പാവിന് നിലനില്‍പ്പുണ്ട്.
WEBDUNIA|
അവിചാരിതമായി പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കളുടെ കഥയാണ് തലപ്പാവ്. ഒരു ധീരന്റേയും ഒരു ഭീരുവിന്റേയും കഥ. പ്രശ്നങ്ങളെ ധീരമായി നേരിട്ടയാളെ കൊല്ലാന്‍ അധികാരികള്‍ നിയോഗിച്ചത് ഭീരുവിനെയാണ്.