മമ്മൂട്ടിയുടെ കോമഡിയും ആക്ഷനുമാണ് പ്രേക്ഷകരെ രസിപ്പിക്കാനായി ജോണി ആന്‍റണി കരുതി വച്ചിട്ടുള്ളത്. ‘അത് സാംസങ് ഇത് സാംസണ്‍’ തുടങ്ങിയ ചില പ്രയോഗങ്ങളിലൂടെ കോമഡി രംഗങ്ങളില്‍ ശരാശരി നിലവാരം പുലര്‍ത്താന്‍ മമ്മൂട്ടിക്കായി. സിനിമയിലെ കോമഡി താരങ്ങള്‍ക്ക് ആ നിലവാരത്തിലേക്ക് എത്താനായതുമില്ല. വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ക്കും തിളങ്ങാനായില്ല.
പല സമയങ്ങളിലായി ഏഴോളം ആക്ഷന്‍ രംഗങ്ങളുണ്ട് ചിത്രത്തില്‍. ചിലയിടങ്ങളില്‍ മമ്മൂട്ടിക്ക് ശോഭിക്കാന്‍ കഴിഞ്ഞു. മുരളി ഗോപിയും പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കിയില്ല. രണ്ടാം പകുതി സീരിയസുമല്ല തമാശയുമല്ല എന്ന രീതിയില്‍ മുന്നോട്ടുപോയപ്പോള്‍ താരങ്ങള്‍ക്കും പെര്‍ഫോമന്‍സിന് സ്കോപ്പില്ലാതായി. വില്ലന്‍റെ അവിഹിത ബന്ധമൊക്കെ ക്ലീഷേ അവതരണത്തിലൂടെ ഉദ്വേഗം സൃഷ്ടിക്കാനാകാതെ പോയി.
വിദ്യാസാഗറിന്‍റെ ഗാനങ്ങള്‍ ശരാശരിയിലൊതുങ്ങി. “ഊരും പേരും പറയാതെ...” എന്ന ഗാനം കുഴപ്പമില്ല. ഛായാഗ്രഹണത്തിലും പോരായ്മയുണ്ട്. നായികയുടെയും നായകന്‍റെയും വാഹനയാത്രകള്‍ ചിത്രീകരിച്ചതില്‍ പെര്‍ഫെക്ഷന്‍ കൊണ്ടുവരാന്‍ ക്യാമറാമാന് കഴിഞ്ഞില്ല.
നായിക ചാര്‍മ്മിയുടെ പ്രകടനം മെച്ചമായിരുന്നു. ഒരു അന്യാഭാഷാ നടിയുടെ പതര്‍ച്ചയില്ലാതെ അവര്‍ പെര്‍ഫോം ചെയ്തു.
WEBDUNIA|
ഇതാണ് താപ്പാന. ഇത്രയൊക്കെയേ ഉള്ളൂ. എങ്കിലും, എന്തൊക്കെ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കാമെങ്കിലും, മമ്മൂട്ടിയുടെ കഴിഞ്ഞ സിനിമകളേക്കാളൊക്കെ ഭേദപ്പെട്ട ചിത്രം തന്നെയാണ് താപ്പാന!