ജവാന്‍ ഓഫ് വെള്ളിമല - യാത്രി ജെസെന്‍ എഴുതിയ നിരൂപണം
PRO
വെള്ളിമലയിലെ ജനങ്ങള്‍ ചോരനീരാക്കി പണിതെടുത്ത അവരുടെ സ്വന്തം അണക്കെട്ട്. അതാണ് ജവാന്‍ ഓഫ് വെള്ളിമലയുടെ കഥാപരിസരം. ഡാം ഓപ്പറേറ്ററാണ് എക്സ് മിലിട്ടറിയായ ഗോപീകൃഷ്ണന്‍(മമ്മൂട്ടി). ഇദ്ദേഹത്തിന്‍റെ പിതാവ് ഈ ഡാം സാധ്യാമാക്കാനുള്ള പോരാട്ടങ്ങള്‍ക്കിടെ പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടതാണ്. കക്ഷിക്കൊരു പ്രശ്നമുണ്ട്. രാത്രിയില്‍ പ്രേതങ്ങള്‍ വന്ന് നിരന്തരമായി ശല്യപ്പെടുത്തുന്നു! പല സൈക്യാട്രിസ്റ്റുകളെയും കാണിച്ചെങ്കിലും കുറവൊന്നുമില്ല. ഡാമില്‍ ചാടി മരിച്ചവരും മറ്റും ഒന്നിനുപിറകെ ഒന്നായി വന്ന് മുന്നില്‍ നില്‍ക്കും. പ്രേതങ്ങളെയൊക്കെ ഗോപീകൃഷ്ണന് നല്ല പരിചയമാണ്. ‘എന്‍റെ തോമസച്ചായാ... മരിച്ചിട്ടും നിങ്ങള്‍ സിഗരറ്റ് വലി നിര്‍ത്താറായില്ലേ?’ എന്നൊക്കെ പ്രേതത്തോട് ചോദിക്കുന്നത് കേട്ടാല്‍ ചിരിക്കണോ കരയണോ എന്ന് ഒന്ന് സംശയിച്ചുപോകും.
എക്സിക്യൂട്ടീവ് എഞ്ചിനീയറായി വര്‍ഗീസ്(ശ്രീനിവാസന്‍) വരുന്നതോടെ കാര്യങ്ങള്‍ ഒന്നുഷാറാകുന്നു. അയാള്‍ ഡാമിന്‍റെ ടണലില്‍ വിള്ളല്‍ കണ്ടെത്തുന്നു. തുടര്‍ന്ന് അയാളെ കാണാതാകുന്നു(ഡല്‍ഹിയിലേക്ക് പോയിരിക്കുന്നു എന്നാണ് നാട്ടില്‍ പ്രചരിപ്പിച്ചിരിക്കുന്നത്). തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്ന് ജിയോളജിക്കല്‍ സര്‍വേയ്ക്കായി ആളുകള്‍ എത്തുന്നു. ഉടന്‍ ഉരുള്‍ പൊട്ടലുണ്ടാകുമെന്നും ഡാമിന്‍റെ ടണലുകള്‍ പൊട്ടുമെന്നും നാടുമുഴുവന്‍ ഒലിച്ചുപോകുമെന്നും അതുകൊണ്ട് ഡാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നും അവര്‍ പറയുന്നു. എന്താണ് ഈ ഡാമിന് സംഭവിക്കുന്നത് അല്ലെങ്കില്‍ സംഭവിച്ചത്? വര്‍ഗീസ് എവിടെ അപ്രത്യക്ഷനായി? ഗോപീകൃഷ്ണനെ ശല്യപ്പെടുത്തുന്നത് പ്രേതങ്ങള്‍ തന്നെയാണോ?(ഹഹ ....). ഇതൊക്കെയാണ് ഈ സിനിമ അന്വേഷിക്കുന്ന പ്രശ്നങ്ങള്‍.
ഈ കുരുക്കുകളൊക്കെ അഴിക്കാനായി നമ്മുടെ നായകന്‍ കച്ചകെട്ടിയിറങ്ങുന്നതോടെ സത്യങ്ങള്‍ പുറത്തുവരുന്നു. അതിനായി നായകന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളും അവ പിന്നീട് റീവൈന്‍ഡ് ചെയ്ത് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതുമൊക്കെ കാണുമ്പോള്‍ ലേശം സഹതാപം തോന്നാതിരുന്നില്ല. 90കളില്‍ നില്‍ക്കുകയാണ് ഈ സിനിമ. അതിനപ്പുറത്തേക്ക് ചിന്താശേഷി വളര്‍ന്നിട്ടില്ല!
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)