ആനി സ്കറിയ|
Last Updated:
വെള്ളി, 16 ഒക്‌ടോബര്‍ 2015 (17:24 IST)
മൂന്നുനായകന്‍മാരില്‍ സ്കോര്‍ ചെയ്യുന്നത് ഇന്ദ്രജിത്താണെന്ന് നിസംശയം പറയാം. എന്നാല്‍ ക്ലൈമാക്സിനോടടുക്കുമ്പോള്‍ പൃഥ്വിരാജ് കളം നിറയുന്നു. പൃഥ്വിക്ക് ഏറെക്കാലത്തിന് ശേഷമാണ് നല്ലൊരു കോമഡിക്കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. മൂന്നുപേര്‍ക്കും തുല്യ പ്രാധാന്യമുണ്ട്. അക്‍ബര്‍ എന്ന വികലാംഗനായ കഥാപാത്രത്തെ
ജയസൂര്യ ഗംഭീരമാക്കി. നായികാ കഥാപാത്രമായ ജെനി(നമിത)യ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. ക്ലൈമാക്സിലെ ആക്ഷന്‍ സീന്‍ ഒന്നാന്തരമാണ്.
ഈ സിനിമയിലെ താരം പക്ഷേ പൃഥ്വിയോ, ഇന്ദ്രനോ ജയനോ അല്ല. നാദിര്‍ഷയാണ് താരം. വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം തന്‍റെ ആദ്യചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞുള്ള ട്രീറ്റുമെന്‍റ് ആണ് ചിത്രത്തിന്. ഓരോ പതിനഞ്ചുമിനിറ്റിലും പ്രേക്ഷകരെ കൈയടിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളെല്ലാം ചിത്രത്തില്‍ നിറയ്ക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു.
കെ പി എ സി ലളിത, സ്രിന്ദ, പാഷാണം ഷാജി, പ്രദീപ് കോട്ടയം, സിദ്ദിക്ക്, ശശി കലിംഗ തുടങ്ങിയവരും മികച്ച പ്രകടനമാണ് നടത്തുന്നത്. ദൃശ്യത്തിന് ശേഷം പ്രേക്ഷകരെ കൈയിലെടുക്കുന്ന പ്രകടനമാണ് ഷാജോണ്‍ ഈ ചിത്രത്തില്‍ നടത്തുന്നത്.
അടുത്ത പേജില്‍ - കോമഡി ഫെസ്റ്റിവല്‍!