ആനി സ്കറിയ|
Last Updated:
വെള്ളി, 16 ഒക്‌ടോബര്‍ 2015 (17:24 IST)
അമര്‍ അക്ബര്‍ അന്തോണി. ഈ ടൈറ്റിലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഒരു ‘മൊയ്തീന്‍’ അല്ല. ഒരു അടിപൊളി എന്‍റര്‍ടെയ്നര്‍ തന്നെയാണ്. അതുതന്നെയാണ് നാദിര്‍ഷ തന്‍റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നതും. സമീപകാലത്ത് മലയാള സിനിമയില്‍ ഉണ്ടായ ഫെസ്റ്റിവല്‍ മൂഡിലുള്ള ഏറ്റവും രസകരമായ കുടുംബചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ദിലീപിന് നന്ദി പറഞ്ഞ് ആരംഭിക്കുന്ന ആദ്യപകുതി ആര്‍ത്തുചിരിക്കാന്‍ വക നല്‍കുന്നു എങ്കില്‍ രണ്ടാം പകുതി അല്‍പ്പം സീരിയസും സന്ദേശം നല്‍കുന്നതുമാണ്. മാത്രമല്ല, മൂന്ന് നായകന്‍മാരുടെയും മാസ് അവതാരവും രണ്ടാം പകുതിയുടെ പ്രത്യേകതയാണ്.
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രങ്ങള്‍ ഈ സിനിമയെ ചുമലിലെടുത്ത് യാത്രചെയ്യുകയാണെന്നുപറയാം. ഈ മൂന്ന് താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ജീവന്‍. ഇവരുടെ കോമഡി വണ്‍ലൈനറുകള്‍ തിയേറ്ററില്‍ ചിരിയുടെ പൂരമാണ് സൃഷ്ടിക്കുന്നത്. "എന്‍റെ പൊന്നമ്മച്ചീ... എനിക്ക് ഇംഗ്ലീഷില്‍ ഒരുവാക്കുപോലും അറിയില്ല. അതൊക്കെ ഈ നാട്ടുകാരു വെറുതെ പറയുന്നതാ” - എന്ന ഡയലോഗൊക്കെ തിയേറ്റര്‍ ഇളക്കിമറിച്ചു.
അടുത്ത പേജില്‍ - നാദിര്‍ഷയാണ് താരം!