വിനയന്‍റെ പത്തൊമ്പതാം നൂറ്റാണ്ടില്‍ നായകന്‍ മോഹന്‍ലാല്‍ ?!

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 8 ഒക്‌ടോബര്‍ 2020 (13:42 IST)
സംവിധായകൻ വിനയൻറെ സ്വപ്ന സിനിമയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. അടുത്തിടെ മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് സിനിമ പ്രഖ്യാപിച്ചത്. മാത്രമല്ല, ഈ സിനിമയിൽ നായകനായി എത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 2020ൽ മോഹൻലാലിനെ വെച്ച് ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചെയ്യുമെന്ന് വിനയന്‍ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിനൊരു സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന് ശേഷമേ
പ്രോജക്റ്റ് ആരംഭിക്കുകയുള്ളൂവെന്ന് പറഞ്ഞു. ഒഫീഷ്യൽ അനൗൺസ്മെൻറ് നവംബറിൽ ഉണ്ടാകുമെന്നും വിനയൻ അറിയിച്ചു. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബറിൽ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാത്രമല്ല സിനിമയിൽ മലയാളത്തിനു പുറമേ ഉള്ള 25ലേറെ മുന്‍നിര താരങ്ങള്‍ ചിത്രത്തിൽ അണിനിരക്കും. ടൈംസ് ഓഫ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിനയൻ ഇക്കാര്യം പറഞ്ഞത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :