ദൃശ്യം 2 ഞെട്ടിക്കുന്ന ത്രില്ലര്‍ തന്നെ, സം‌വിധായകന്‍ തുറന്നുപറയുന്നില്ലെന്നേയുള്ളൂ !

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (22:48 IST)
ദൃശ്യം 2ൻറെ സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. കൂടുതല്‍ ചെറുപ്പക്കാരനായ ജോർജുകുട്ടിയുടെ ചിത്രം പങ്കുവെച്ചു. എല്ലാ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ചിത്രീകരണമെന്നും അദ്ദേഹം പറഞ്ഞു. ജിത്തു ജോസഫിനും ആൻറണി പെരുമ്പാവൂരിനും ഒപ്പമുള്ള ഒരു ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സിനിമയുടെ ചിത്രീകരണം ആലുവയിലാണ് പുരോഗമിക്കുന്നത്.
മോഹൻലാൽ, മീന, അൻസിബ, എസ്തർ, എന്നീ താരങ്ങളെ കൂടാതെ സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നീ വൻ താരനിരതന്നെ ചിത്രത്തിലുണ്ട്.

സതീഷ് കുറുപ്പ് ചായാഗ്രഹണവും വിനായകൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. സംഗീതം അനിൽ ജോൺസണ്‍. ദൃശ്യം ആദ്യഭാഗത്തേക്കാളും ഞെട്ടിക്കുന്ന ത്രില്ലറാണ് രണ്ടാം ഭാഗമെന്നാണ് സൂചന. എന്നാല്‍ ജീത്തു ജോസഫ് അക്കാര്യം തുറന്നുപറയുന്നില്ല. ഒരു കുടുംബചിത്രം എന്നാണ് ദൃശ്യം 2നെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :