'കാപ്പാൻ' സൂര്യയെ കാപ്പാത്തിയോ? മോഹൻലാലിന്റെ തിരിച്ച് വരവ് എങ്ങനെ? - റിവ്യൂ

എസ് ഹർഷ| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (17:05 IST)
സൂര്യയ്ക്കൊപ്പം മോഹൻലാലും അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് കെ വി ആനന്ദിന്റെ ആദ്യം ചർച്ചയായത്. ഇതോടെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒടുവിൽ ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ട്രെയിലറോ ടീസറോ ഒരു ശരാശരി ആരാധകരെ പോലും സംതൃപ്തി നൽകുന്നതായിരുന്നില്ല.

അതിനാൽ, തന്നെ തെല്ലൊരു ആശങ്കയോട് കൂടെയായിരുന്നു പലരും ചിത്രത്തിനു കയറിയത്. എന്നാൽ, ചില സിനിമകൾ പ്രതീക്ഷകൾക്ക് അപ്പുറം സംഭവിക്കാറില്ലേ? അതുപോലെ ഒന്നാണ് കാപ്പാനും. ആരാധകർ ഒരു രീതിയിലും തള്ളി പറയാത്ത ഒരു മാസ് മൂവി തന്നെയാണ് കാപ്പാൻ. മാസ് ബിജി‌എമോടു കൂടെയുള്ള നായകന്റെ എൻ‌ട്രിയിൽ തീയേറ്റർ നിശ്ചലമാകുന്നുണ്ട്. സൂര്യ എന്ന നടന്റെ ശക്തമായ തിരിച്ച് വരവ് തന്നെയാണ് കാപ്പാൻ.

ആദ്യ മിനിറ്റുകളിലെ ഭീകരാക്രമണവും നായകന്റെ എൻ‌ട്രിയും തുടക്കത്തിൽ തന്നെ ആരാധകരെ പിടിച്ചിരുത്തുന്നതാണ്. പാവപെട്ട കൃഷിക്കാരും അവരുടെ ഭൂമി തട്ടി എടുക്കാൻ ശ്രമിക്കുന്ന കോർപ്പറേറ്റ് ഭീകരൻ എന്ന കണ്ടുമടുത്ത ഒരു തീം തന്നെയാണ് ഇതിലുമുള്ളത്. ഡൽഹിയിൽ പ്രധാന മന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ അംഗ രക്ഷകനായ ഓഫീസർ ആയിട്ടാണ് നായകനെത്തുന്നത്.

വളരെ ദുർബലമായ ഒരു തിരക്കഥയാണെങ്കിലും മേക്കിംഗ് രീതി കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. - സൂര്യ കെമിസ്ട്രി മനോഹരമായിരുന്നു. എന്നാൽ, നായകന് മറ്റ് പല കാര്യങ്ങളും ചെയ്യാനുള്ളതിനാൽ പ്രണയിക്കാൻ കെ വി ആനന്ദ് ഇരുവർക്കും അധികം സമയം നൽകുന്നില്ല.


രാജ്യത്തിന്റെ പൊളിറ്റിക്കൽ കാര്യങ്ങൾ നിരീക്ഷിക്കുന്ന, കൃഷിയെ കുറിച്ചു ഭയങ്കരമായ അറിവുള്ള, സ്വന്തമായി കൃഷിയുള്ള, പ്രധാനമന്ത്രിക്ക് വരെ ഇടയ്ക്കിടെ മോട്ടിവേഷൻ നൽകുന്ന നായകനാണ് സൂര്യ. വെടിവെച്ച്, വെടികൊണ്ട് ബലിയാടാകാൻ വേണ്ടിയുള്ള കുറച്ച് സഹനടന്മാരും സൂര്യയ്ക്കൊപ്പമുണ്ട്.

ആക്ഷൻ സീനുകൾ എടുത്ത് പറയേണ്ടത് തന്നെ. വളരെ റിയലസ്റ്റിക് ആയി പ്രേക്ഷകന് വിശ്വസനീയമാകുന്ന രീതിയിലുള്ള സീനുകളും ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിലുള്ളത്. സമീപകാലത്തെ സൂര്യ ചിത്രങ്ങളുടെയൊക്കെ പോരായ്മ നികത്തി കൊണ്ടു സൂര്യയുടെ മികച്ച ആക്ഷ്ൻ രംഗങ്ങളും ഷാർപ് ആയ സംഭാഷണങ്ങളും എടുത്ത് പറയേണ്ടതാണ്. ചിത്രത്തിന്റെ ആദ്യഭാഗങ്ങളിൽ ലാഗ് തീരെ അനുഭവപ്പെടുന്നില്ല. അതേ തുടർച്ച രണ്ടാം ഭാഗത്തും കാണാൻ സാധിക്കും. വില്ലനായി വന്ന ബൊമൻ ഇറാനിയും കിട്ടിയ ഭാഗം ഗംഭീരമായി ചെയ്തിട്ടുണ്ട്

സൂര്യ കഴിഞ്ഞാൽ പ്രാധാന്യമുള്ള മറ്റൊരു താരം മോഹൻലാലും ആര്യയുമാണ്. വളരെ ഫണ്ണിയായി തന്റെ റോളുകൾ ഗംഭീരമാക്കിയിട്ടുണ്ട്. ചില കോമഡി സീനുകളെല്ലാം നന്നായി വർക്ക് ഔട്ട് ആയിട്ടുണ്ട്. എന്ന സൂപ്പർതാരത്തിന്റെ ‘പദവി’ ഈ ചിത്രത്തിന്റെ പ്രൊമോഷൻ സമയങ്ങളിൽ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നത് നിശ്ചയമാണ്. എന്നാൽ, മോഹൻലാൽ എന്ന നടനേയോ താരത്തേയോ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ആനന്ദിനു സാധിച്ചോ എന്ന് ചോദിച്ചാൽ മോഹൻലാൽ ആരാധകർ പോലും ചിലപ്പോൾ കൈമലർത്തിയേക്കാം. എങ്കിലും അദ്ദേഹം തന്റെ കഥാപാത്രത്തിനു അനുയോജ്യമായ രീതിയിൽ തന്റെ കഥാപാത്രവും മനോഹരമാക്കി.

ഹാരിസ് ജയരാജിന്റെ സംഗീതം ബി ജി എം എന്നിവയെല്ലാം സന്ദർഭങ്ങൾക്കനുസരിച്ച് യോജിച്ച് നിന്നു. ചിത്രത്തിൽ പോരായ്മയായി ഏതൊരു പ്രേക്ഷകനും തോന്നുക ഉപയോഗിച്ച ഭാഷയാണ് എന്ന കാര്യത്തിൽ തർക്കമില്ല. പ്രധാനമന്ത്രി മുതൽ കശ്മീരി പെൺകുട്ടി അടക്കം എന്തിനേറെ പറയുന്നു ചിത്രത്തിൽ ഉള്ള എല്ലാരും തമിഴ് ആണ് സംസാരിക്കുന്നത് എന്നതാണ്. ഏതായാലും കുടുംബസമേതം ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് കാപ്പാൻ.
(റേറ്റിംഗ്: 3.5/5)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :