Last Updated:
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (10:40 IST)
തന്നെ ഒഴിവാക്കിപ്പോയ കാമുകിയെ കുറിച്ചും അവരോട് മധുര പ്രതികാരം വീട്ടിയതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ജയസൂര്യ. പഠിച്ചിരുന്ന കാലത്ത് തന്നെ ഉപേക്ഷിച്ചുപോയ മുൻ കാമുകിക്ക് ഷാജി പാപ്പൻ സ്റ്റൈലിൽ തന്നെ മറുപടി നൽകി ജയസൂര്യ. ഒരു അഭിമുഖത്തിലൂടെ താരം പങ്കുവച്ച രസകരമായ സംഭവം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
'ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പ്രണയം ഉണ്ടായിരുന്നു. എനിക്ക് വലിയ സമ്പത്തൊന്നും ഇല്ലല്ലോ, അവളാണെങ്കിൽ സമ്പന്നയും. അങ്ങനെ ചെറിയ ഒരു തേപ്പിന്റെ പണി എനിക്കും കിട്ടി. പിന്നെ കുറേ കാലത്തേക്ക് ആളെ കണ്ടിട്ടില്ല. പിന്നീട്
സിനിമ നടനൊക്കെയായി ആദ്യമായി ബിഎംഡബ്ലിയു കാറെടുത്ത് അമ്പലത്തിൽ പോകുമ്പോൾ ഷാജിപ്പാപ്പനിലെ മേരിയെപ്പോലെ അവൾ നടന്നു വരുന്നു.
അപ്പോ എന്റെ ഉള്ളിൽ ചെറിയ ഒരു അഹങ്കാരമാനോ പക വീട്ടലാണോ ഉണ്ടായത് എന്ന് അറിയില്ല ഞാൻ വണ്ടിയിൽനിന്നും ഇറങ്ങി ചെന്ന് എന്റെ ലെഫ്റ്റ് സൈഡിൽ ഇരിക്കേണ്ടവളായിരുന്നില്ലേടി നീ എന്ന് അവളുടെ മുഖത്തുനോക്കി ചോദിച്ചു. വീട്ടിലെത്തിയ ഉടനെ തന്നെ സംഭവം ഭാര്യയോടു പറഞ്ഞു. എന്റെ രഹസ്യങ്ങൾ എല്ലാം അറിയുന്ന ആളാണ് സരിത.
ജയസൂര്യ പറഞ്ഞു.